ഒരു ദിവസം   7,19,364 പരിശോധനകളെന്ന നേട്ടത്തില്‍ ഇന്ത്യ

ഒരു ദിവസം   7,19,364 പരിശോധനകളെന്ന നേട്ടത്തില്‍ ഇന്ത്യ

ഇതുവരെ ആകെ പരിശോധിച്ചത് 2,41,06,535 സാമ്പിളുകളാണ്.
ഒരു ദിവസം ഏഴു ലക്ഷത്തിലധികം കോവിഡ് പരിശോധനകളെന്ന റെക്കോര്‍ഡ് നേട്ടത്തില്‍ ഇന്ത്യ.  കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് നടത്തിയത് 7,19,364  പരിശോധനകളാണ്.രാജ്യത്ത് ഇതുവരെ ആകെ പരിശോധിച്ചത് 2,41,06,535 സാമ്പിളുകളാണ്.

ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ്” നയത്തില്‍ ശ്രദ്ധചെലുത്തുന്ന ഇന്ത്യ തുടര്‍ച്ചയായ നിരവധി ദിവസങ്ങളില്‍  6 ലക്ഷത്തിലധികം കോവിഡ് -19 സാമ്പിളുകള്‍ പരിശോധിച്ചു.

ഒരു ദിവസം ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് രോഗമുക്തി നേടുന്നതിനും രാജ്യം ഇന്നലെ സാക്ഷ്യം വഹിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 53,879 പേർക്ക്  രോഗം ഭേദമായതോടെ കോവിഡ് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 14,80,884 ആയി. ഇത്  ചികിത്സയിലുള്ളവരുടെ എണ്ണത്തിന്റെ(നിലവില്‍ 6,28,747) ഇരട്ടിയില്‍ അധികമാണ്. ചികിത്സയിലുള്ള കോവിഡ് രോഗികളുടെ 2.36 മടങ്ങാണ് രോഗമുക്തി നേടിയവരുടെ എണ്ണം. രോഗമുക്തരുടെ എണ്ണത്തില്‍ സ്ഥിരമായ വര്‍ധന വന്നതോടെ,

രോഗമുക്തി നിരക്ക് ഉയര്‍ന്ന് 68.78 % എന്ന നിലയിലെത്തി.സുഖം പ്രാപിച്ചവരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം 8,52,137 ആയി. മരണ നിരക്കും കുറഞ്ഞ് 2.01 ശതമാനത്തിലേക്ക് എത്തി.

കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/ @MoHFW_INDIA

കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് [email protected] എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് [email protected] അല്ലെങ്കില്‍ @CovidIndiaSeva -യില്‍ ബന്ധപ്പെടുക.

കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരായ +91 11 23978046 ല്‍ വിളിക്കുക; അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.

****

Similar Articles

Comments

Advertismentspot_img

Most Popular