മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കുന്നതിനു മുമ്പുള്ള ആദ്യ മുന്നറിയിപ്പ് തമിഴ്നാട് നൽകി. ഇന്ന് രാത്രി 8ന് ആണ് മുന്നറിയിപ്പ് നൽകിയത്. ജലനിരപ്പ് 132.6 അടിയായി. 2 അടി കൂടി ഉയർന്നാൽ രണ്ടാമത്തെ മുന്നറിയിപ്പും പിന്നീട് അണക്കെട്ട് തുറക്കുകയും ചെയ്യും.
അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 17 അണക്കെട്ടുകൾ തുറന്നു. ഇടുക്കി, പത്തനംതിട്ട, പാലക്കാട്, തൃശൂര്‍, വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഡാമുകള്‍ തുറന്നു. അടുത്ത ദിവസങ്ങളിലും അതിതീവ്രമഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ടും പ്രഖ്യാപിച്ചു.