പത്തനംതിട്ട ജില്ലയില്‍ ഇന്ന് 39 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ജില്ലയില്‍ ഇന്ന് 80 പേര്‍ രോഗമുക്തരായി
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍
ഏഴു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, മൂന്നു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും,29 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ കുമ്പഴ ക്ലസ്റ്ററിലുളള ആറു പേരും, അടൂര്‍ ക്ലസ്റ്ററിലുളള എട്ടു പേരും, ചങ്ങനാശേരി ക്ലസ്റ്ററിലുളള രണ്ടു പേരും, *കോട്ടാങ്ങല്‍ ക്ലസ്റ്ററിലുളള ഒരാളും ഉണ്ട്. അഞ്ചു പേരുടെ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
വിദേശത്തുനിന്ന് വന്നവര്‍
1) സൗദിയില്‍ നിന്നും എത്തിയ നെടിയകാല സ്വദേശി (52)
2) ദുബായില്‍ നിന്നും എത്തിയ ചെന്നീര്‍ക്കര സ്വദേശിനി (44)
3) ദുബായില്‍ നിന്നും എത്തിയ മേക്കൊഴൂര്‍ സ്വദേശി (37)
4) മസ്‌ക്കറ്റില്‍ നിന്നും എത്തിയ കാരയ്ക്കാട് സ്വദേശി (39)
5) ദുബായില്‍ നിന്നും എത്തിയ എലിമുളളുംപ്ലാക്കല്‍ സ്വദേശി (30)
6) ദുബായില്‍ നിന്നും എത്തിയ ചിറ്റാര്‍ സ്വദേശി (34)
7) സൗദിയില്‍ നിന്നും എത്തിയ കോന്നി സ്വദേശി (32)
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍
8) റായ്പ്പൂരില്‍ നിന്നും എത്തിയ പെരിങ്ങര സ്വദേശി (32)
9) ഡല്‍ഹിയില്‍ നിന്നും എത്തിയ ഇളകൊളളൂര്‍ സ്വദേശിനി (24)
10) കാശ്മീരില്‍ നിന്നും എത്തിയ വെളളപ്പാറ സ്വദേശി (30)
സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
11) കുലശേഖരപതി സ്വദേശിനി (20). കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
12) കുലശേഖരപതി സ്വദേശിനി (47). കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
13) കോട്ടവട്ടം സ്വദേശി (36). പോലീസ് ഉദ്യോഗസ്ഥനാണ്. മലയാലപ്പുഴയില്‍ മുന്‍പ് രോഗബാധിതനായ പോലീസ് ഉദ്യോഗസ്ഥന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
14) പയ്യാനാമണ്‍ സ്വദേശി (27). കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി
15) തോട്ടുപ്പുറം സ്വദേശി (17). കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി
16) വലഞ്ചുഴി സ്വദേശി (45). പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ രോഗബാധിതയായ ആരോഗ്യപ്രവര്‍ത്തകയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
17) വലഞ്ചുഴി സ്വദേശിനി (44). പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ രോഗബാധിതയായ ആരോഗ്യപ്രവര്‍ത്തകയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
18) കുലശേഖരപതി സ്വദേശിനി (35). കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
19) കടപ്ര സ്വദേശി (80). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
20) കല്ലൂപ്പാറ സ്വദേശിനി (32). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
21) പെരിങ്ങര സ്വദേശിനി (40). ചങ്ങനാശേരി ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി
22) ചാത്തങ്കേരി സ്വദേശി (26). ചങ്ങനാശേരി ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
23) കൈമറവുങ്കര സ്വദേശി (56). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
24) പറക്കോട് സ്വദേശിനി (72). അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി
25) ആനയടി സ്വദേശി (21). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
26) തോട്ടുവ സ്വദേശിനി (60). അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
27) ചെളിക്കുഴി സ്വദേശിനി (20). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
28) ചായലോട് സ്വദേശിനി (9). അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
29) ചായലോട് സ്വദേശി (29). അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
30) ഇളമണ്ണൂര്‍ സ്വദേശി (39). അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
31) ഇളമണ്ണൂര്‍ സ്വദേശിനി (60). അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
32) ഇളമണ്ണൂര്‍ സ്വദേശി (14). അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
33) ഇളമണ്ണൂര്‍ സ്വദേശി (10). അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
34) തണ്ണിത്തോട് സ്വദേശി (24). കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
35) എഴുമറ്റൂര്‍ സ്വദേശിനി (39). ചുങ്കപ്പാറയിലുളള സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയാണ്. കോട്ടാങ്ങല്‍ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
36) ആനിക്കാട് സ്വദേശിനി (50). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
37) കല്ലൂപ്പാറ സ്വദേശി (39). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
38) വയല സ്വദേശി (26). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
39) മലയാലപ്പുഴ സ്വദേശി (34). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
ജില്ലയില്‍ ഇതുവരെ ആകെ 1732 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 802 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ രണ്ടു പേര്‍ മരണമടഞ്ഞു. ആകെ രോഗമുക്തരായവരുടെ എണ്ണം 1364 ആണ്. പത്തനംതിട്ട ജില്ലക്കാരായ 366 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 357 പേര്‍ ജില്ലയിലും, ഒന്‍പതു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 90 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 68 പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 54 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 29 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ ഒരാളും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളജ് സിഎഫ്എല്‍ടിസിയില്‍ 123 പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 21 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 386 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 42 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
ജില്ലയില്‍ 4245 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1290 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1410 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 86 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 91 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 6945 പേര്‍ നിരീക്ഷണത്തിലാണ്.
ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകളൾ ക്രമനമ്പർ, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 40957, 515, 41472.
2 ട്രൂനാറ്റ് പരിശോധന 988, 25, 1013.
3 റാപ്പിഡ് ആന്റിജന്‍ 2984, 261, 3245.
4 റാപ്പിഡ് ആന്റിബോഡി 485, 0, 485.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 45414, 801 , 46215.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 46 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 96 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1397 കോളുകള്‍ നടത്തുകയും, 17 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു. ഇന്ന് നടന്ന പരിശീലന പരിപാടിയുടെ ഭാഗമായി 30 കോടതി ജീവനക്കാര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ കോവിഡ് അവയര്‍നസ് പരിശീലനം നല്‍കി. കൂടാതെ ആറ് ഭാരതീയ ചികിത്സാ വിഭാഗം നഴ്‌സുമാര്‍ക്ക് സിഎഫ്എല്‍ടിസി മാനേജ്‌മെന്റ് പരിശീലനം നല്‍കി.