പ്രതീക്ഷിക്കാത്ത കേന്ദ്രങ്ങളിലും ആളുകളിലും രോഗബാധയുണ്ടാകാം, സാഹചര്യം മനസ്സിലാക്കാനുള്ള വിവേകം ഓരോരുത്തര്‍ക്കുമുണ്ടാകണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്താകെ നിയന്ത്രണം കടുപ്പിക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയന്ത്രണം കര്‍ശനമായി പാലിക്കുന്നില്ലെങ്കില്‍ സമൂഹവ്യാപനത്തിലെത്തും. രോഗം ബാധിച്ച പലരുടെയും സമ്പര്‍ക്കപ്പട്ടികയില്‍ ഒട്ടേറെപ്പേരുണ്ട്. എവിടെയും ആള്‍ക്കൂട്ടമുണ്ടാകരുത്.

പ്രതീക്ഷിക്കാത്ത കേന്ദ്രങ്ങളിലും ആളുകളിലും രോഗബാധയുണ്ടാകാം. സാഹചര്യം മനസ്സിലാക്കാനുള്ള വിവേകം ഓരോരുത്തര്‍ക്കുമുണ്ടാകണം. മുന്നറിയിപ്പുകള്‍ക്ക് പകരം കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ നിര്‍ബന്ധിതമാകും. രോഗവ്യാപന സാധ്യതയേറി. നഗരങ്ങള്‍ കേന്ദ്രീകരിച്ച് മള്‍ട്ടിപ്പിള്‍ കോവിഡ് ക്ലസ്റ്ററുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

വായുസഞ്ചാരം കുറഞ്ഞ ഇടങ്ങളില്‍ രോഗവ്യാപനസാധ്യത കൂടുതലാണ്. റിവേഴ്‌സ് ക്വാറന്റീനില്‍ ഉള്ളവരുടെ വീടുകളില്‍ സന്ദര്‍ശനം ഒഴിവാക്കണം. തിരുവനന്തപുരത്ത് സ്ഥിതി അതീവഗുരുതരമെന്ന് പറഞ്ഞ മുഖ്യമന്ത്രി കൊച്ചിക്കും മുന്നറിയിപ്പ് നല്‍കി.

follow us pathramonline

Similar Articles

Comments

Advertisment

Most Popular

സരിതയുടെ അഭിനയം; ട്രോളന്മാർക്ക് ചാകര; ‘വയ്യാവേലി’ യൂട്യൂബിൽ തരംഗമാവുന്നു

'ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്' എന്ന പതിവ് മുന്നറിയിപ്പുമായി തന്നെയാണ് ഈ സിനിമയും തുടങ്ങുന്നത്. എന്നാൽ വിവാദ നായിക സരിത എസ് നായരുടെ കിടിലൻ 'അഭിനയ പ്രകടനം' തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. സിനിമ കഴിഞ്ഞതിന്...

തിരുവനന്തപുരം ജില്ലയിലെ പുതിയ കണ്ടൈൻമെൻറ് സോണുകൾ

തിരുവനന്തപുരം ജില്ലയിൽ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ചുവടെ പറയുന്ന സ്ഥലങ്ങൾ കണ്ടൈൻമെൻറ് സോൺ ആയി പ്രഖ്യാപിക്കുന്നു. 1.നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ ആലുംമൂട് വാർഡ് 2.അതിയന്നൂർ ഗ്രാമ പഞ്ചായത്തിലെ വെൺപകൽ വാർഡ് 3.ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ ഓഫീസ്...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 20 പേര്‍ക്ക് കോവിഡ്

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 20 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 30 പേര്‍ രോഗമുക്തരായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറുപേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും രണ്ടുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 12...