രാത്രി ഒരുമണിക്ക് പ്രതികളെല്ലാം ഫ്ളാറ്റില്‍ ഒത്തു ചേര്‍ന്നത് പ്രാര്‍ത്ഥിക്കാനല്ല; അതിര്‍ത്തി കടക്കാന്‍ സ്വപ്ന ഉന്നതങ്ങളിലെ തന്റെ സ്വാധീനം ഉപയോഗപ്പെടുത്തി, ജാമ്യാപേക്ഷയിലെ വാദങ്ങള്‍

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ സരിത്ത് പിടിയിലായതിന് പിന്നാലെ ഒളിവില്‍ പോകാനും സ്വപ്ന തന്റെ സ്വാധീനം ഉപയോഗിച്ചതായി കസ്റ്റംസ്. അതിര്‍ത്തി കടക്കാന്‍ സ്വപ്ന ഉന്നതങ്ങളിലെ തന്റെ സ്വാധീനം ഉപയോഗപ്പെടുത്തി. സ്വപ്നയുടെ ജാമ്യാപേക്ഷയെ എതിര്‍ത്താണ് കസ്റ്റംസിന്റെ വാദം.

കോണ്‍സുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയില്‍ ഭരണത്തില്‍ സ്വാധീനം ഉണ്ടാകുന്നത് ഒരു സ്വാഭാവികമായ കാാര്യമാണെന്നും സ്വര്‍ണ്ണക്കടത്തിന് ഒത്താശ ചെയ്തെന്ന് കുറ്റത്തിന് ഒരുമാസമായിട്ടും കസ്റ്റംസിന് തെളിവ് കണ്ടെത്താനായിട്ടില്ലെന്നുമാണ് സ്വപ്നയുടെ അഭിഭാഷകന്‍ വാദിച്ചത്. അതേസമയം സ്വപ്നയ്ക്കെതിരേ ശക്തമായ തെളിവുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്.

പോലീസിലും സ്വപ്നയ്ക്ക് വലിയ പിടിപാടുണ്ട്. ഉന്നത ബന്ധം ഉപയോഗപ്പെടുത്തിയാണ് കേരളം കടന്നത്. കോവിഡ് കാലത്തെ കര്‍ശന പരിശോധനകള്‍ നില നില്‍ക്കുമ്പോള്‍ പോലും ചെക്ക് പോസ്റ്റ് കടന്നുപോകാന്‍ കഴിയുമെന്ന് സ്വപ്നയ്ക്ക് ഉറപ്പുണ്ടായിരുന്നു.

കുറ്റവാളി അല്ലെങ്കില്‍ പിന്നെ സ്വപ്ന എന്തിനാണ് സന്ദീപിനൊപ്പം നാടുവിട്ടത് എന്നും കസ്റ്റംസ് ചോദിച്ചു. സന്ദീപിന്റെ ഭാര്യ സ്വപ്നയ്ക്കെതിരേ മൊഴി നല്‍കിയിട്ടുണ്ട്. ബാഗില്‍ സ്വര്‍ണ്ണം ഉണ്ടെന്ന് ഉറപ്പുള്ളത് കൊണ്ടാണ് തിരിച്ചയയ്ക്കാന്‍ സ്വപ്ന ശ്രമിച്ചത്.

രാത്രി ഒരുമണിക്ക് പ്രതികളെല്ലാം ഫ്ളാറ്റില്‍ ഒത്തു ചേര്‍ന്നത് പ്രാര്‍ത്ഥിക്കാനോ കോവിഡ് പ്രതിരോധത്തെക്കുറിച്ച ആലോചിക്കാനോ അല്ലെന്ന് പരിഹസിച്ച കസ്റ്റംസ് സ്വര്‍ണ്ണക്കടത്തിന്റെ ഗൂഡാലോചനയ്ക്ക് വേണ്ടിയായിരുന്നു ഇതെന്നും പറഞ്ഞു.

ഉന്നത ഉദ്യോഗസ്ഥനും ഈ ഫ്ളാറ്റില്‍ വന്നിട്ടുണ്ട്. ഇത്തരത്തില്‍ സ്വാധീനമുള്ളവര്‍ ഉള്ളപ്പോള്‍ ജാമ്യം നല്‍കിയാല്‍ കേസിന്റെ അവസ്ഥ പിന്നെന്താകുമെന്നും കസ്റ്റംസ് ചോദിച്ചു. അതേസമയം കസ്റ്റംസ് അന്വേഷിക്കുന്ന കേസില്‍ പോലീസിന്റെ സ്വാധീനം കൊണ്ട് എന്ത് ഗുണമാണ് ഉള്ളതെന്നായിരുന്നു ഇതിന് സ്വപ്നയുടെ അഭിഭാഷകന്‍ ചോദിച്ചത്. സ്വപ്നയുടെ ജാമ്യാപേക്ഷ വിധി പറയാന്‍ 12 ലേക്ക് മാറ്റി വെച്ചിരിക്കുകയാണ്.

follow us pathramonline

Similar Articles

Comments

Advertisment

Most Popular

ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ തിരുവനന്തപുരം ജില്ലയില്‍; തൊട്ടു പുറകില്‍ മലപ്പുറവും എറണാകുളവും

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ല തിരുവനന്തപുരം ആണ്. സംസ്ഥാനത്ത് ഇന്ന് 7006 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതില്‍ 1050 പേര്‍ തിരുവനന്തപുരം ജില്ലക്കാരാണ്. തൊട്ടു പുറകില്‍ മലപ്പുറം...

ആയിരം കടന്ന് തിരുവനന്തപുരം, മലപ്പുറം, എറണാകുളം, ജില്ലകളിലും കൂടുതൽ രോഗികൾ

സംസ്ഥാനത്ത് ഇന്ന് 7006 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, കോഴിക്കോട് 684, തൃശൂര്‍ 594, കൊല്ലം 589, പാലക്കാട് 547, കണ്ണൂര്‍ 435, ആലപ്പുഴ 414,...

കോവിഡ്; സമ്പര്‍ക്കത്തിലൂടെയാണ് 6004 പേര്‍ക്ക് രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7006 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 6004 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗ ബാധ. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, കോഴിക്കോട് 684, തൃശൂര്‍ 594,...