രാജ്യത്ത് രോഗബാധിതർ 19 ലക്ഷം കവിഞ്ഞു; 24 മണിക്കൂറിനിടെ 52,509 പേർക്ക് രോഗം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 19 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,509 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 19,08,255 ആയി. ഒറ്റ ദിവസത്തിനിടെ 857 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ മരണം 39,795. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് നിലവിൽ 5,86,244 പേർ ചികിത്സയിലാണ്. ഇതുവരെ 12,82,216 പേർ രോഗമുക്തരായി.

ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള മഹാരാഷ്ട്രയിൽ രോഗികൾ 4,57,956 ആയി. രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടിൽ 2,68,285 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആന്ധ്രാപ്രദേശിൽ 1,76,333 കേസുകളും കർണാടകയിൽ 1,45,830 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡൽഹിയിൽ ആകെ രോഗികളുടെ എണ്ണം 1,39,156. ഉത്തർപ്രദേശിലും രോഗികൾ ഒരു ലക്ഷം കടന്നു. 1,00,310 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7