കണ്ടെയ്ന്‍മെന്റ് സോണിലെ ലോക്ഡൗണ്‍ കര്‍ശനമാക്കുന്നു; ജനങ്ങള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

കണ്‍ടെയ്ന്‍മെന്റ് സോണിലെ ലോക്ഡൗണ്‍ വളരെ കര്‍ശനമായ രീതിയില്‍ നടപ്പിലാക്കിയാലേ കോവിഡ് വ്യാപനം തടഞ്ഞ് നിര്‍ത്താനാകൂ എന്ന് കോവിഡ് പ്രതിരോധത്തിന്റെ സംസ്ഥാന തല നോഡല്‍ ഓഫീസറും കൊച്ചി സിറ്റി പോലീസ് കമ്മീഷണറുമായ വിജയ് സാഖറെ. ഭക്ഷണ ലഭ്യതപ്രശ്നം ഉയരുകയാണെങ്കില്‍ കണ്‍ടെയ്ന്‍മെന്റ് സോണിലെ അവശ്യ പലചരക്ക് കടകള്‍ തുറക്കാമെന്നും കണ്‍ടെയ്ന്‍മെന്റ് സോണിലുള്ളവര്‍ക്ക് അവശ്യവസ്തുക്കള്‍, മരുന്ന് എന്നിവ തടസ്സമില്ലാതെ കിട്ടുമെന്നും വിജയ് സാഖറെ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പ്രധാന ഉത്തരവാദിത്വം എസ്പിമാര്‍ക്കാണ്. പോലീസ് ഇനി വളരെ ശ്രദ്ധകേന്ദ്രീകരിച്ച് കോവിഡ് വ്യാപനം തടയാന്‍ പോവുകയാണ്. പരിമിതമായ വിഭവങ്ങള്‍ ഉപയോഗിച്ചുവേണം മാക്സിമം ഔട്ട്പുട്ടുണ്ടാക്കാന്‍. അതിന് നമുക്ക് നിലവില്‍ സ്ട്രാറ്റജിയുണ്ട്. ക്വാറന്റീന്‍ ഉറപ്പു വരുത്തുക, ഉറവിടം കണ്ടെത്തുക, കൃത്യമായ ടാര്‍ഗറ്റ് വെച്ചുള്ള കണ്‍ടെയ്ന്‍മെന്റ് സോണ്‍ എന്നിവയെല്ലാം കണിശമാക്കുക എന്നിവയാണവ. അദ്ദേഹം പറഞ്ഞു

കണ്‍ടെയ്ന്‍മെന്റ് സോണില്‍ ലോക്ഡൗണ്‍ വളരെ കര്‍ശനമായ രീതിയില്‍ നടപ്പിലാക്കേണ്ടതുണ്ട്. എന്നാലേ വ്യാപനം തടഞ്ഞ് നിര്‍ത്താനാകൂ. ഇല്ലെങ്കില്‍ കോവിഡ് വ്യാപനമുണ്ടാവും. ഒരാള്‍ പ്രൈമറി, സെക്കന്‍ഡറി കോണ്‍ടാക്റ്റായാല്‍ അവരും വീട്ടംഗങ്ങളും വീട്ടില്‍ തന്നെ ഇരിക്കണം. അങ്ങനെയാണെങ്കില്‍ രോഗം പുറത്തേക്ക് പോകില്ല. കണ്‍ടെയ്ന്‍മെന്റ് സോണിനുള്ളില്‍ പ്രൈമറി, സെക്കന്‍ഡറി ആളുകള്‍ ധാരാളമുണ്ടാവും. അവിടെ ലോക്ഡൗണ്‍ ശക്തമാക്കിയാല്‍ വ്യാപനം നമുക്ക് തടയാനാകും.

ഫുഡ് സപ്ലൈ പ്രശ്നമുണ്ടെങ്കില്‍ കണ്‍ടെയ്ന്‍മെന്റ് സോണിലെ പലചരക്കു കടകള്‍ തുറക്കാം. പക്ഷെ സാമൂഹിക അകലം പാലിക്കല്‍ ഹോം ഡെലിവറി എന്നയ്ക്കാണ് പ്രാധാന്യം നല്‍കുക. പരമാവധി ടെലി മെഡിസിന്‍ ഉപയോഗപ്പെടുത്തുന്നതായിരിക്കും സ്വീകാര്യമെന്നും അദ്ദേഹം പറഞ്ഞു

follow us: PATHRAM ONLINE LATEST NEWS

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7