തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന് കൊവിഡ്

തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന് കൊവിഡ് സ്ഥിരീകരിച്ചു. രാജ്ഭവനിലെ 87 ജീവനക്കാര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ നാല് ദിവസമായി ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഗവര്‍ണറെ ഇന്നാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ കൊവിഡ് പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു.

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഒരാഴ്ച മുനപ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി രജിസ്ട്രാറും രാജ്ഭവനിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്ഭവനിലെ 87 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജൂലൈ 29 നാണ് ഗവര്‍ണര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചത്.

Similar Articles

Comments

Advertisment

Most Popular

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

പത്തനംതിട്ടയിൽ കൊവിഡ് മരണം. തിരുവല്ല കുറ്റൂർ സ്വദേശി മാത്യു ആണ് മരിച്ചത്. 60 വയസായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 14146 കൊവിഡ് ആക്ടീവ് കേസുകളാണ് കേരളത്തിലുള്ളത്. രോഗം ഭേദമായി ആശുപത്രി വിട്ടവർ...

‘ഓരോ ഇന്ത്യക്കാരനും ഹെല്‍ത്ത് ഐഡി കാര്‍ഡ് ‘ ദേശീയ ഡിജിറ്റല്‍ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് എല്ലാവര്‍ക്കും ഡിജിറ്റല്‍ ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ നല്‍കുന്ന ദേശീയ ഡിജിറ്റല്‍ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയില്‍ വെച്ച് നടത്തിയ സ്വാതന്ത്ര്യ ദിന പ്രസംഗത്തിലാണ് മോദി...

2 ദിവസം, സമ്പർക്കം വഴി 287 പേർക്ക് കോവിഡ്; ഇതേ അവസ്ഥയെങ്കിൽ പാലക്കാട് അടച്ചിടേണ്ടിവരും :മന്ത്രി

പാലക്കാട് : 2 ദിവസം; ജില്ലയിൽ സമ്പർക്കം വഴി കോവിഡ് സ്ഥിരീകരിച്ചത് 287 പേർക്ക്. ഈ സ്ഥിതിയിൽ സമ്പർക്ക രോഗബാധ വർധിച്ചാൽ ജില്ല പൂ‍ർണമായും അടച്ചിട്ടുള്ള ലോക്ഡൗൺ വേണ്ടിവരുമെന്നു മന്ത്രി എ.കെ. ബാലൻ....