യുഎസില്‍ ഓരോ മിനിറ്റിലും ഒരാള്‍ കോവിഡ് ബാധിച്ച് മരിക്കുന്നു

കൊറോണ അതിഭീകരമായി ബാധിച്ചിരിക്കുന്ന രാജ്യമാണ് അമേരിക്ക. ഏറ്റവും പുതിയ കണക്കനുസരിച്ച് യു.എസില്‍ ഓരോ മിനിട്ടിലും ഒരു കോവിഡ് മരണം ഉണ്ടാകുന്നുണ്ട്. ഒന്നര ലക്ഷത്തിലേറെ പേരാണ് ഇതുവരെ രാജ്യത്ത് മരിച്ചത്. അരിസോണ, കലിഫോര്‍ണിയ, ഫ്‌ളോറിഡ എന്നിവിടങ്ങളിലാണ് വൈറസ് വ്യാപനം കൂടുതലായുള്ളത്. കൂടുതല്‍ മരണം ടെക്‌സസിലാണ്.

യുഎസില്‍ വെള്ളിയാഴ്ച മാത്രം 1,453 മരണം റിപ്പോര്‍ട്ട് ചെയ്തു. യുകെ, ഫ്രാന്‍സ് എന്നിവിടങ്ങളിലും അവസ്ഥ മറിച്ചല്ല. യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഡ് പിടിമുറുക്കുകയാണ്. ബ്രസീലില്‍ ഒറ്റദിവസം 52,383 പോസിറ്റീവ് കേസാണ് റിപ്പോര്‍ട്ട് ചെയ്തത്. 1191 മരണവും. ഇറ്റലി, വിയറ്റനാം, ഫ്രാന്‍സ്, ജര്‍മ്മനി, എന്നിവിടങ്ങളിലും സ്ഥിതി മറിച്ചല്ല.

റഷ്യയില്‍ പുതുതായി 5,462 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യയില്‍ കോവിഡിനെതിരായ വാക്‌സിന്റെ പരീക്ഷണം പൂര്‍ത്തിയായി. ഡോക്ടര്‍മാര്‍ക്കും അധ്യാപകര്‍ക്കുമാണ് ആദ്യം വാക്‌സിന്‍ നല്‍കുക. ചൈനയില്‍ പുതുതായി 45 പോസിറ്റീവ് കേസുകളാണുള്ളത്. തൊട്ടുമുന്‍പത്തെ ദിവസം ഇത് 127 ആയിരുന്നു. രോഗലക്ഷണമില്ലാത്ത കേസുകള്‍ ഇവിടെ പെരുകുന്നത് വീണ്ടും ആശങ്കയുണര്‍ത്തുന്നുണ്ട്.

follow us :PATHRAM ONLINE LATEST NEWS

Similar Articles

Comments

Advertisment

Most Popular

കോവിഡ് വാക്‌സീന്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കാന്‍ ഇന്ത്യ തയാറാര്‍, ഒന്നല്ല, രണ്ടല്ല, മൂന്ന് കൊറോണ വൈറസ് വാക്‌സീനീകളാണ് ഇന്ത്യയില്‍ പരീക്ഷിക്കുന്നതെന്നും മോദി

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ കൊറോണവൈറസ് വാക്‌സീന്‍ സംബന്ധിച്ചുള്ള വലിയ പ്രഖ്യാനപനങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചത്. കോവിഡ് -19 വാക്‌സീന്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കാന്‍ ഇന്ത്യ തയാറാണെന്നും ഇതിനു വേണ്ട എല്ലാ സംവിധാനങ്ങളും ഉണ്ടെന്നും...

ഇന്ത്യയുടെ കോവാക്സീന്‍ സുരക്ഷിതം: പാര്‍ശ്വഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല

ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന ആദ്യ കോവിഡ്19 വാക്സീനായ കോവാക്സീന്‍ പ്രാഥമിക ഒന്നാം ഘട്ട പരീക്ഷണങ്ങള്‍ വിജയകരമായി പിന്നിട്ടു. കോവാക്സീന്‍ സുരക്ഷിതമാണെന്നും പാര്‍ശ്വഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും വാക്സീന്‍ വികസനത്തിന് നേതൃത്വം നല്‍കുന്ന ഭാരത് ബയോടെക്കും...

ഓൺലൈൻ ക്ലാസിനിടെ അമ്മയെ വെടിവച്ച് കൊല്ലുന്നത് കണ്ട് നടുങ്ങി മകൾ

യുഎസിലെ ഇന്ത്യാനയില്‍ ചൊവ്വാഴ്ച ഒരു 10 വയസ്സുകാരി ഓണ്‍ലൈന്‍ ക്ലാസ്സിന് ഹാജരായപ്പോള്‍ തന്നെ അധ്യാപികയ്ക്ക് സംശയം മണത്തു. അസാധാരണ ശബ്ദം കേട്ടപ്പോഴാണ് വാര്‍ഫീല്‍ഡ് എലിമെന്ററി സ്കൂളിലെ അധ്യാപികയ്ക്ക് സംശയം തോന്നിയത്. കുട്ടിയുടെ വീട്ടില്‍...