കൊറോണ വൈറസിന് ജലത്തിലും ജീവിക്കാനാകും; പഠനം

വെള്ളത്തിന് എഴുപത്തി രണ്ടു മണിക്കൂറിനകം കൊറോണ വൈറസിനെ നശിപ്പിക്കാനാകും എന്ന് പഠനം. തിളയ്ക്കുന്ന വെള്ളത്തിന്‌ സാർസ് കോവ് 2 വൈറസിനെ പൂർണമായും നശിപ്പിക്കാനാകുമെന്ന് റഷ്യയിലെ സ്റ്റേറ്റ് റിസർച്ച് സെന്റർ ഓഫ് വൈറോളജി ആൻഡ് ബയോ ടെക്നോളജി വെക്റ്റർ നടത്തിയ പഠനം പറയുന്നു. 24 മണിക്കൂർ കൊണ്ട് റൂം ടെംപറേച്ചറിൽ 90% വൈറസും നശിക്കുന്നതായി കണ്ടു. 72 മണിക്കൂറിനകം വൈറസിന്റെ 99.9 ശതമാനവും നശിക്കും.

ചില സാഹചര്യങ്ങളിൽ കൊറോണ വൈറസിന് ജലത്തിലും ജീവിക്കാനാകും. എന്നാൽ ശുദ്ധ ജലത്തിലോ കടൽ ജലത്തിലോ വൈറസ് ഇരട്ടിക്കില്ല എന്ന് പഠനം പറയുന്നു. സ്റ്റൈൻലെസ് സ്റ്റീൽ, ലിനോലിയം, ഗ്ലാസ്‌, പ്ലാസ്റ്റിക്, സെറാമിക് പ്രതലങ്ങളിൽ വൈറസ് 48 മണിക്കൂർ വരെ ആക്റ്റീവ് ആയിരിക്കും.

വീട്ടിലുപയോഗിക്കുന്ന മിക്ക അണുനാശക ങ്ങളും സാർസ് കോവ് 2 വൈറസിനെതിരെ ഫലപ്രദമാണ്. 30 % ഗാഢത യുള്ള ethyl ആൻഡ് ഐസോ പ്രൊപ്പയിൽ ആൽക്കഹോളിന് അര മിനിറ്റു കൊണ്ട് ഒരു ദശലക്ഷം വൈറസ് കണികകളെ കൊല്ലാൻ സാധിക്കും. വൈറസ് നശിക്കാൻ 60 ശതമാനത്തിലധികം ഗാഢത വേണം എന്ന പഠനത്തിന് എതിരാണിത്.

ക്ലോറിൻ അടങ്ങിയ അണുനാശകങ്ങൾക്ക് വെറും മുപ്പത് സെക്കൻഡ് കൊണ്ടുതന്നെ കൊറോണ വൈറസ് ഉള്ളപ്രതലം വൃത്തിയാക്കാൻ സാധിക്കും എന്നും പഠനത്തിൽ കണ്ടു.

ഇതിനിടെ, ഓഗസ്റ്റ് പകുതിയോടെ റഷ്യ ഒരു കൊറോണ വൈറസ് വാക്‌സിൻ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. എന്നാൽ പരീക്ഷണങ്ങളുടെ വിവരങ്ങൾ ഇതുവരെ പുറത്തു വിട്ടിട്ടില്ല.

തുർക്കിയിലെ അങ്കാറ ആസ്ഥാനമായി പ്രവർത്തിക്കുന്ന റഷ്യൻ ന്യൂസ്‌ ഏജൻസി അനഡോലു ഏജൻസി ആണ് ഈ പഠനഫലം റിപ്പോർട്ട്‌ ചെയ്തത്.

Similar Articles

Comments

Advertisment

Most Popular

അഞ്ചു കോടി സ്ത്രീകള്‍ക്ക് ഒരു രൂപയ്ക്കു സാനിറ്ററി പാഡുകള്‍, മോദിയെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി: സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയ ശേഷം നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സാനിറ്ററി പാഡുകളെക്കുറിച്ചു പരാമര്‍ശിച്ചതു സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ആര്‍ത്തവത്തെക്കുറിച്ചു നിലനില്‍ക്കുന്ന ഭ്രഷ്ടുകള്‍ തകര്‍ക്കുന്ന ചുവടുവയ്പാണു പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന്...

ടിക്ക് ടോക്കിനെതിരെ വീണ്ടും കര്‍ശന നിലപാടെടുത്ത് ട്രംപ് ; ആപ്പിനെ പിന്തുണയ്ക്കുന്ന ഏതെങ്കിലും സ്വത്തുക്കളുണ്ടെങ്കില്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം

വാഷിങ്ടന്‍ : യുഎസിലെ ജനപ്രിയ ആപ്പായ ടിക്ക് ടോക്കിനെതിരെ വീണ്ടും കര്‍ശന നിലപാടെടുത്ത് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ടിക് ടോക്കിനെ പിന്തുണയ്ക്കുന്ന ഏതെങ്കിലും സ്വത്തുക്കളുണ്ടെങ്കില്‍ ഒഴിവാക്കാന്‍ ചൈനീസ് മാതൃകമ്പനി ബൈറ്റ്ഡാന്‍സിന് ട്രംപ് 90...

സ്ത്രീകളുടെ വിവാഹപ്രായം പുനര്‍നിര്‍ണയിക്കാന്‍ സമിതി

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് എപ്പോഴൊക്കെ അവസരങ്ങള്‍ ലഭിക്കുന്നുവോ അപ്പോഴൊക്കെ അവര്‍ രാജ്യത്തിന് അഭിമാനമായും രാജ്യത്തെ ശാക്തീകരിക്കുന്നവരായും മാറുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയില്‍ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് അദ്ദേഹം സ്ത്രീശക്തിയെ പ്രകീര്‍ത്തിച്ചത്. We have set...