കൊലപാതകത്തിനു ശേഷം ജീവനൊടുക്കാനുള്ള ഫിലിപ്പിന്റെ ശ്രമം നാടകമാകാമെന്നു മെറിന്റെ ബന്ധുക്കൾ. യുഎസിൽ നിന്നു ലഭിച്ച ചിത്രങ്ങൾ പ്രകാരം കൈത്തണ്ടയുടെ മുകൾ ഭാഗത്ത് അപകടകരമായി മാറാത്ത ഭാഗത്താണു മുറിവുകൾ. ഇതു മനഃപൂർവം കേസ് വഴിതെറ്റിക്കാൻ സൃഷ്ടിച്ചവയാകാമെന്നു ബന്ധുക്കൾ പറയുന്നു.
മെറിനെ ഒന്നിലേറെ തവണ കുത്തുകയും നിലത്തു വീണ മെറിന്റെ ദേഹത്തു കൂടി കാർ കയറ്റുകയും ചെയ്തതു പ്രതിയുടെ കരുതിക്കൂട്ടിയുള്ള ആക്രമണത്തിന്റെ തെളിവാണെന്ന് അസിസ്റ്റന്റ് സ്റ്റേറ്റ് അറ്റോർണി എറിക് ലിൻഡർ അമേരിക്കൻ മാധ്യമമായ ലോക്കൽ ടെൻ ഡോട്ട്കോമിനോടു പറഞ്ഞു. ഇയാൾകുറ്റസമ്മതം നടത്തിയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കരുതിക്കൂട്ടിയുള്ള കൊലപാതകം എന്ന് വരുന്ന ഫസ്റ്റ് ഡിഗ്രി മര്‍ഡര്‍ ആയിട്ടാണ് യുഎസിലെ ചില സംസ്ഥാനങ്ങളുടെ നിയമപദാവലിയില്‍ കൊലപാതകത്തിന്റെ വര്‍ഗീകരണം കാണിക്കുന്നത്. ഒരു കൊലപാതകത്തെ ഫസ്റ്റ് ഡിഗ്രിയായി കണക്കാണമെങ്കില്‍ അതില്‍ പ്രധാനമായി 3 ഘടകങ്ങള്‍ ഉണ്ടാവണം.
ഒന്നാമത്തെ ഘടകം പ്രതി മനഃപൂര്‍വം നടത്തിയതാകണം. രണ്ട്, ആലോചിച്ചുറച്ചു ചെയ്തതാകണം. മൂന്ന്, നേരത്തേ ആസൂത്രണം ചെയ്തതാകണം. ഇതിനായി ദ്രോഹബുദ്ധിയോടെ മുന്‍കൂട്ടി ചിന്തിച്ചിട്ടുണ്ടെന്നു വ്യക്തമാകണമെന്നാണു യുഎസ് ഫെഡറല്‍ നിയമം അനുശാസിക്കുന്നത്. ഈ നിര്‍വചനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നേരിയ വ്യത്യാസങ്ങളുണ്ടായേക്കാമെന്നു മാത്രം.
ആസൂത്രിതമാണെന്നു തെളിയിക്കാനായില്ലെങ്കിലും ചിലയിനം കൊലപാതകങ്ങളെ ‘ഫസ്റ്റ് ഡിഗ്രി’ യില്‍ പെടുത്താന്‍ ചില സംസ്ഥാനങ്ങളില്‍ നിയമമുണ്ട്. ഇതില്‍നിന്നു വ്യത്യസ്തമാണ് സെക്കന്‍ഡ് ഡിഗ്രി മര്‍ഡര്‍. കരുതിക്കൂട്ടിയല്ലാത്തതും എന്നാല്‍ ന്യായീകരണമില്ലാത്തതുമായ കൊലപാതകങ്ങളെയാണ് ഈ ഗണത്തില്‍പെടുത്തുക. വധശിക്ഷയോ പരോള്‍ ലഭിക്കാത്ത ജീവപര്യന്തം തടവോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണു ഫസ്റ്റ് ഡിഗ്രി മര്‍ഡര്‍.
FOLLOW US: pathram online latest news
Leave a Comment