ഇന്‍സ്റ്റഗ്രാമില്‍ ശുഭ്മാന്‍ ഗില്ലിനും സച്ചിന്റെ മകള്‍ സാറയ്ക്കും ഒരേ ക്യാപ്ഷന്‍ ‘സംതിങ് ഫിഷി’. എന്ന് ആരാധകര്‍

മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ഗ്രൗണ്ടിലെ പ്രകടനം പോലെതന്നെ സ്വകാര്യ ജീവിതവും എന്നും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. താരങ്ങളുടെ ജീവിതത്തിലെ ചെറിയ മാറ്റങ്ങള്‍പോലും ആരാധകര്‍ അതീവ ശ്രദ്ധയോടെ വീക്ഷിക്കും. അതുകൊണ്ടുതന്നെ ഇന്ത്യന്‍ താരങ്ങളെ ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകള്‍ക്കും ഒട്ടും കുറവില്ല. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ ക്യാപ്ഷനില്‍ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്ലും സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകള്‍ സാറയും ഇരുവരുടെയും ചിത്രങ്ങള്‍ക്ക് ഒരേ വാക്കുകള്‍ ഉപയോഗിച്ചതാണ് ആരാധകരുടെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. ശുഭ്മാന്‍ ഗില്ലും സാറയും ഡേറ്റിങ്ങിലാണെന്നു വരെ സമൂഹമാധ്യമങ്ങളില്‍ പ്രചാരണമുണ്ട്.

View this post on Instagram

I spy 👀

A post shared by Ꮪhubman Gill (@shubmangill) on

ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റുകള്‍ക്ക് ഇരുവരും പരസ്പരം പ്രതികരിക്കുന്ന സംഭവവും മുന്‍പ് ആരാധകരുടെ ‘കണ്ണില്‍’ പെട്ടിട്ടുണ്ട്. ഇപ്പോള്‍ ഫോട്ടോകള്‍ക്ക് ഒരേ ക്യാപ്ഷന്‍ കൂടി വന്നതോടെ ആരാധകര്‍ പറയുന്നു–’സംതിങ് ഫിഷി’. കഴിഞ്ഞ ദിവസമാണ് ശുഭ്മാനും സാറയും ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ അവരുടെ ഫോട്ടോ ഷെയര്‍ ചെയ്തത്. രണ്ടു പേരും ഇട്ടത് ഒരേ ക്യാപ്ഷന്‍ ‘ഐ സ്‌പൈ’. സംഭവം ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധയില്‍പെട്ടതോടെ ശുഭ്മാന്‍ ഗില്ലിനെതിരെ വ്യാപകമായി ട്രോളുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

View this post on Instagram

I spy 👀

A post shared by Sara Tendulkar (@saratendulkar) on


പല ട്രോളുകളിലും സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറും ഉള്‍പ്പെടുന്നു. അടുത്ത രക്ഷാ ബന്ധന് സാറ ശുഭ്മാന് രാഖി കെട്ടിക്കൊടുക്കുന്നതാണു നല്ലതെന്നു വരെ ചിലര്‍ ഉപദേശം നല്‍കുന്നു. എന്തുതന്നെയായാലും വിഷയത്തില്‍ പ്രതികരിക്കാന്‍ ശുഭ്മാന്‍ ഗില്ലോ സാറയോ തയാറായിട്ടില്ല. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമാണ് ശുഭ്മാന്‍ ഗില്‍. ഐപിഎല്ലില്‍ ഇതുവരെ 27 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരം 499 റണ്‍സ് നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ന്യൂസീലന്‍ഡിനെതിരെയായിരുന്നു ശുഭ്മാന്‍ ഗില്ലിന്റെ രാജ്യാന്തര അരങ്ങേറ്റം.

20 വയസ്സുകാരനായ താരത്തിന് ഇതുവരെ രണ്ട് ഏകദിന മത്സരങ്ങളില്‍ മാത്രമാണ് അവസരം ലഭിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഭാവി പ്രതീക്ഷകളിലൊരാളായാണ് ഗില്ലിനെ ക്രിക്കറ്റ് വിദഗ്ധര്‍ കാണുന്നത്. രണ്ട് വര്‍ഷം മുന്‍പ് അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ നടത്തിയ മിന്നും പ്രകടനത്തോടെയാണ് ശുഭ്മാന്‍ ഗില്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകളായതിനാല്‍ സാറയെ സമൂഹമാധ്യമങ്ങളി!ല്‍ പിന്തുടരുന്നവര്‍ ഏറെയാണ്.

follow us pathramonline

Similar Articles

Comments

Advertismentspot_img

Most Popular