സി.ബി.ഐ അന്വേഷണത്തോടെ എല്ലാ സംശയങ്ങളും നീങ്ങുമെന്നുമെന്ന് ഉണ്ണി

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറുടെയും മകളുടെയും അപകടമരണത്തില്‍ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തുസംസ്ഥാന സര്‍ക്കാര്‍ 2019 ഡിസംബറില്‍ നല്‍കിയ ശിപാര്‍ശ പാലിച്ചാണ് തീരുമാനം. സി.ബി.ഐ ഇന്നലെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 279,337,338, 304 എ എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സി.ബി.ഐ അന്വേഷണം സംബന്ധിച്ച് കേന്ദ്രം ജൂണ്‍ 12ന് വിജ്ഞാപനം ഇറക്കിയിരുന്നു. മകന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ബാലഭാസ്‌കറുടെ പിതാവ് കെ.സി ഉണ്ണി തുടക്കം മുതല്‍ രംഗത്തെത്തിയിരുന്നു. സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു.

സ്വര്‍ണക്കടത്ത് സംഘവുമായി മരണത്തിന് ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ബാലഭാസ്‌കറുടെ സംഘത്തിലുണ്ടായിരുന്ന രണ്ടു പേര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്നു. ബാലഭാസ്‌കറുടെ കാര്‍ അപകടത്തില്‍ പെട്ട സ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ ആളുകളെ കണ്ടിരുന്നുവെന്ന കലാഗ്രാം സോബി ജോര്‍ജിന്റെ മൊഴിയും ബാലഭാസ്‌കറുടെ ഡ്രൈവര്‍ അര്‍ജുന്റെ മൊഴികളിലെ സംശയവും മരണത്തില്‍ ദുരൂഹത ഉയര്‍ത്തിയിരുന്നു.

2018 സെപ്തംബര്‍ 25ന് ഭാര്യലക്ഷമിയ്ക്കും മകള്‍ രണ്ടു വയസ്സുകാരി തേജസ്വിക്കുമൊപ്പം തൃശൂരില്‍ ക്ഷേത്രദര്‍ശനം നടത്തി മടങ്ങുമ്പോഴാണ് തിരുവനന്തപുരം പള്ളിപ്പുറത്ത് ബാലഭാസ്‌കറുടെ കാര്‍ അപകടത്തില്‍പെട്ടത്. സി.ബി.ഐ അന്വേഷണത്തോടെ എല്ലാ സംശയങ്ങളും നീങ്ങുമെന്നുമെന്ന് പിതാവ് കെ.സി ഉണ്ണിയും പ്രതികരിച്ചു.

follow us: PATHRAM ONLINE LATEST NEWS

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7