കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില തുടര്‍ച്ചയായി എട്ടാമത്തെ ദിവസവും പുതിയ റെക്കോഡ് കുറിച്ചു. വ്യാഴാഴ്ച പവന് 320 രൂപ വര്‍ധിച്ച് 39,720 രൂപയായി. ഗ്രാമിന് 45 രൂപ കൂടി 4,965 രൂപയുമായി. 280 രൂപകൂടി വര്‍ധിച്ചാല്‍ പവന്റെ വില 40,000 രൂപയിലെത്തും. ഈ നിരക്കില്‍ സ്വര്‍ണാഭരണം വാങ്ങാന്‍ പണിക്കൂലിയും സെസും ജി.എസ്.ടി.യും അടക്കം 44,000 രൂപയിലേറെ നല്‍കേണ്ടി വരും.
അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1,962.13 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.കോവിഡ് വ്യാപനംമൂലമുള്ള ആഗോള സാമ്പത്തിക പ്രതിസന്ധി, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടങ്ങിയവയാണ് വിലവര്‍ധനവിന് പിന്നില്‍.
folow us pathramonline