കോഴിക്കോട് ജില്ലയിൽ കീം പരീക്ഷ എഴുതിയ വിദ്യാർത്ഥിനിക്ക് കൊവിഡ്. മണിയൂർ സ്വദേശിനിയായ വിദ്യാർത്ഥിനിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മലബാർ ക്രിസ്ത്യൻ കോളജ് സെന്ററിലാണ് വിദ്യാർത്ഥിനി പരീക്ഷ എഴുതിയത്. ഈ സെന്ററിൽ പരീക്ഷ എഴുതിയ മറ്റൊരു കുട്ടിക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
അതിനിടെ മുക്കം സിഐ ഉൾപ്പെടെ അഞ്ച് പൊലീസുകാർ നിരീക്ഷണത്തിൽ. മുക്കത്ത് വയോധികയെ പീഡിപ്പിച്ച് സ്വർണ്ണം കവർന്ന കേസിലെ പ്രതി മോഷ്ടിച്ച സ്വർണം വിറ്റ കൊടുവള്ളിയിലിലെ ജ്വല്ലറി ജീവനകാരന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പൊലീസുകാർ നിരീക്ഷണത്തിലായത്. കേസുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥർ ജ്വല്ലറിയിൽ എത്തിയിരുന്നു. ജ്വല്ലറി ജീവനക്കാരന് കഴിഞ്ഞ ദിവസമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
അതേസമയം, വയനാട് തവിഞ്ഞാലിൽ 24 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ നടന്ന ആന്റിജൻ ടെസ്റ്റിലാണ് ഫലം പോസിറ്റീവായത്. തവിഞ്ഞാലിൽ രോഗബാധിതരുടെ എണ്ണം ഉയരാൻ സാധ്യതയുണ്ട്.