ആലപ്പുഴ: കോവിഡ് രോഗിയെ ക്വാറന്റീനിലാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കൂട്ടയടിയായെന്ന വിധത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോയ്ക്കു കോവിഡുമായി ബന്ധമില്ല, വഴിത്തര്‍ക്കമാണെന്നു പഞ്ചായത്ത് പ്രസിഡന്റും പൊലീസും അറിയിച്ചു. സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടെ കൂട്ടത്തല്ലു നടക്കുന്ന വിഡിയോയാണു പല സ്ഥലങ്ങളുടെ പേരില്‍ പ്രചരിച്ചത്
ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പെരുമ്പള്ളിയില്‍ 26നു നടന്ന സംഘട്ടനത്തിന്റെ വിഡിയോയാണിത്. നേരത്തെയുള്ള വഴിത്തര്‍ക്കത്തിന്റെ തുടര്‍ച്ചയാണിതെന്ന് ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.അജിതയും തൃക്കുന്നപ്പുഴ പൊലീസും പറയുന്നു.
മുന്‍പും തര്‍ക്കമുണ്ടായിട്ടുണ്ടെന്നും ഒത്തുതീര്‍പ്പാക്കിയിരുന്നെന്നും പൊലീസ് പറയുന്നു. ക്വാറന്റീനിന്റെ പേരില്‍ കൊല്ലം ജില്ലയിലെ പുനലൂരില്‍ നടന്നതെന്ന വിധത്തിലും ഇതേ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.