ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. 14.83 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 47,704 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. 654 മരണവും കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു.
ഇതോടെ ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 14,83,157 ആയി ഉയര്‍ന്നു. 33,425 മരണങ്ങളാണ് രാജ്യത്തുണ്ടായത്. 2.25 ശതമാനമാണ് രാജ്യത്തെ മരണ നിരക്ക്. നിലവില്‍ 4,96,988 പേരാണ് ചികിത്സയിലുള്ളത്. 9,52,744 പേര്‍ രോഗമുക്തരായിട്ടുണ്ട്. 64.24 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
അഞ്ച് ലക്ഷത്തിലധികം കോവിഡ് പരിശോധനകളാണ് തുടര്‍ച്ചയായ ദിവസങ്ങളിലും രാജ്യത്ത് നടത്തിയത്. ഇന്നലെ മാത്രം 5,28,000 സാമ്പിളുകൾ രാജ്യമൊട്ടാകെ പരിശോധിച്ചു.
അതേസമയം ലോകത്തെ കോവിഡ്-19 ബാധിതരുടെ എണ്ണം 1,63,96,954 ആയി ഉയര്‍ന്നു. രണ്ടുലക്ഷത്തിലധികം പേര്‍ക്കാണ് തിങ്കളാഴ്ച വൈറസ് സ്ഥിരീകരിച്ചത്. 6,51,902 ആണ് മരണസംഖ്യ. രോഗമുക്തരുടെ എണ്ണവും ഒരു കോടി പിന്നിട്ടിട്ടുണ്ട്.
ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ റിപ്പോര്‍ട്ട് പ്രകാരം യുഎസിലെ കോവിഡ് ബാധിതരുടെ എണ്ണം 40 ലക്ഷം കടന്നു. 42,86,663 പേര്‍ക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. 1,47,588 പേര്‍ മരിച്ചു. ബ്രസീലില്‍ 24,42,375 പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. 87,618 ആണ് ആകെ മരണം.
കോവിഡ് 19 രൂക്ഷമായി ബാധിച്ച പട്ടികയില്‍ മൂന്നാംസ്ഥാനത്തുളള ഇന്ത്യയില്‍ 14,83,157 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 33,425 രാജ്യത്ത് മരിച്ചു. പട്ടികയില്‍ നാലാംസ്ഥാനത്തുളള റഷ്യയില്‍ എട്ടുലക്ഷത്തിലധികം പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 13,334 പേര്‍ ഇവിടെ മരിച്ചു.
കോവിഡ് ബാധിതര്‍, രാജ്യം എന്നക്രമത്തില്‍
452,529 ദക്ഷിണാഫ്രിക്ക
395,489 മെക്‌സികോ
375,961 പെറു
347,923 ചിലി
301,706 യുകെ
293,606 ഇറാന്‍
274,289 പാകിസ്താന്‍
272,421 സ്‌പെയിന്‍
268,934 സൗദി അറേബ്യ
248,976 കൊളംബിയ
246,286 ഇറ്റലി
227,019 തുര്‍ക്കി
226,225 ബംഗ്ലാദേശ്
217,801 ഫ്രാന്‍സ്
207,112 ജര്‍മനി
162,526 അര്‍ജന്റീന
116,471 കാനഡ
112,585 ഇറാഖ്
109,597 ഖത്തര്‍
100,303 ഇന്തോനേഷ്യ
follow us: PATHRAM ONLINE LATEST NEWS