തെരുവിൽ ജീവിക്കുന്നവർക്ക് കോവിഡ് പരിശോധന; 84 പേരിൽ 2 പേരുടെ ഫലം പോസിറ്റീവ്

തിരുവനന്തപുരം : തെരുവിൽ അലഞ്ഞു തിരി‍ഞ്ഞു നടക്കുന്ന 84 പേർക്കായി കോർപറേഷന്റെ നേതൃത്വത്തിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ രണ്ടു പേരുടെ ഫലം പോസിറ്റീവ്. ഇവരെ കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി. നെഗറ്റീവായ 82 പേരെ കോർപറേഷന്റെയും സാമൂഹ്യ സുരക്ഷാ മിഷന്റെയും നേതൃത്വത്തിൽ അട്ടകുളങ്ങര സെൻട്രൽ സ്കൂളിലേക്കു മാറ്റി പാർപ്പിച്ചു.

കോവിഡ് സമൂഹവ്യാപന സാഹചര്യത്തിലാണു കോർപറേഷൻ തെരുവിൽ കഴിയുന്നവരെ കണ്ടെത്തി പരിശോധന നടത്തിയത്. ആദ്യ ലോക്ഡൗൺ സമയത്ത് നഗരത്തിലെ മുഴുവൻ യാചകരെയും കോർപറേഷൻ ക്യാംപുകളിൽ പാർപ്പിച്ചിരുന്നു. ലോക്ഡൗൺ കഴിഞ്ഞതോടെ പലരും സ്ഥലംവിട്ടു. അട്ടകുളങ്ങര സെൻട്രൽ സ്കൂളിനെ കൂടാതെ പ്രിയദർശിനി ഹാളിലും കോർപറേഷന്റെ യാചകർക്കായുള്ള ക്യാംപ് പ്രവർത്തിക്കുന്നുണ്ട്

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7