ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഐപിഎല്‍ അങ്കത്തിനൊരുങ്ങി രോഹിത് ശര്‍മ

ഐപിഎല്ലില്‍ ഏറ്റവുമധികം തവണ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സ് ടീമിനെ നയിക്കുന്നത് ടീം ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മ്മയാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവുമധികം വിജയം കൈവരിച്ച ക്യാപ്റ്റനാണ് രോഹിത് ശര്‍മ.

ഇതുവരെ 5 തവണ ഐപിഎല്‍ കിരീടങ്ങളില്‍ രോഹിത് ശര്‍മ ചുംബിച്ചു. 2009ല്‍ ജേതാക്കളായ ഡെക്കാന്‍ ചാര്‍ജേഴ്‌സ് ടീമിന്റെ ഭാഗമായിരുന്നു ഹിറ്റ്മാന്‍. 2013, 2015, 2017, 2019 വര്‍ഷങ്ങളില്‍ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ടീമിനൊപ്പവും രോഹിത് ഉണ്ടായിരുന്നു. ഇത്തവണയും മുംബൈ ഇന്ത്യന്‍സിന് കിരീടം നേടാനാകുമെന്ന പ്രതീക്ഷയിലാണ് രോഹിത് ശര്‍മ്മ.

അതേസമയം, രോഹിത് ശര്‍മ ഇത്തവണ ഐപിഎല്‍ കളിക്കുമോ എന്ന ചോദ്യം കുറച്ചുദിവസമായി ഉയരുന്നുണ്ട്. കാല്‍മുട്ട് വേദനയെത്തുടര്‍ന്ന് ഹിറ്റ്മാന്‍ ഇന്ത്യന്‍ ടീമില്‍നിന്ന് പറത്തായിരുന്നു.

പിന്നീട് ചികിത്സ തേടിയെങ്കിലും കൊറോണ കാരണം അദ്ദേഹത്തിന് കളത്തിലേക്ക് മടങ്ങിയെത്താനായില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ രോഹിതിന് സാധിക്കുമോ? അതേസമയം അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഈ വര്‍ഷത്തെ ഐപിഎല്‍ യുഎഇയില്‍ നടക്കാന്‍ പോകുകയാണ്, ഹിറ്റ്മാന്‍ കൂടുതല്‍ കരുത്തനായി ക്രീസിലേക്ക് എത്തുമെന്ന് കരുതാം.

അതിനിടെ ഐപിഎല്ലില്‍ കൂടുതല്‍ പ്രതീക്ഷയോടെ ഇറങ്ങുമെന്ന് സൂചിപ്പിക്കുന്ന ഒരു ചിത്രം രോഹിത് ശര്‍മ്മ ഇന്നു പങ്കുവെച്ചു. ബാറ്റുകളുടെ ചിത്രം പങ്കുവെച്ച ശേഷം എന്റെ ആയുധങ്ങളുടെ ശേഖരം എന്ന അടികുറിപ്പാണ് രോഹിത് നല്‍കിയിരിക്കുന്നത്.

follow us: PATHRAM ONLINE LATEST NEWS

pathram:
Related Post
Leave a Comment