സർക്കാരിനെ വീഴ്ത്താൻ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് ഉദ്ധവ് താക്കറെ

മുംബൈ: മഹാരാഷ്ട്ര സർക്കാരിന്റെ വിധി പ്രതിപക്ഷത്തിന്റെ കൈകളിലല്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ശിവസേന മുഖപത്രമായ സാമ്നയ്ക്ക് അനുവദിച്ച വീഡിയോ അഭിമുഖത്തിൽ സർക്കാരിനെ വീഴ്ത്താൻ പ്രതിപക്ഷത്തെ താക്കറെ വെല്ലുവിളിക്കുകയും ചെയ്തു. മഹാരാഷ്ട്ര സർക്കാർ പ്രതിനിധാനം ചെയ്യുന്നത് പാവപ്പെട്ട ജനങ്ങളെയാണെന്നും ഉദ്ധവ് കൂട്ടിച്ചേർത്തു.

സർക്കാരിനെ ഒരു മുച്ചക്ര വണ്ടിയോട് ഉപമിച്ചുകൊണ്ടുളള പ്രതിക്ഷ വിമർശനത്തെ കുറിച്ചുളള ചോദ്യത്തിന് കേന്ദ്ര പദ്ധതിയായ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ ഉന്നംവെച്ചുകാണ്ടായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ‘ബുളളറ്റ് ട്രെയിൻ മുച്ചക്ര വണ്ടി ഇവയിലേതെങ്കിലും ഒന്നാണ് തിരഞ്ഞെടുക്കേണ്ടതെങ്കിൽ ഞാൻ രണ്ടാമത്തേത് തിരഞ്ഞെടുക്കും. കാരണം അത് പാവപ്പെട്ട ജനങ്ങളുടെ യാത്രാരീതിയാണ്. ഇത് ശക്തമായ ഒരു സർക്കാരാണ്. ശക്തരായ രണ്ടുപങ്കാളികൾക്കൊപ്പം ഞാനിത് ഓടിക്കുന്നു.

മുച്ചക്രത്തെ കുറിച്ച് ചോദ്യങ്ങൾ ചോദിക്കുന്നവർ കേന്ദ്ര സർക്കാരിനെ നോക്കണം. അവിടെ സഖ്യപങ്കാളികളായി എത്ര പാർട്ടികളാണുള്ളത്. കഴിഞ്ഞ എൻഡി എ യോഗത്തിൽ ഞാൻ പങ്കെടുത്തപ്പോൾ ഭരണകക്ഷികളെ പ്രതിനിധീകരിച്ച് 30-35 നേതാക്കൾ ഉണ്ടായിരുന്നു. അപ്പോൾ അതിനെ വിളിക്കേണ്ടിയിരുന്നത് ട്രെയിൻ സർക്കാരെന്നാണ്.’

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഒന്നിച്ചുളള കൂടിക്കാഴ്ചകൾ കുറഞ്ഞിട്ടുണ്ടെങ്കിലും മൂന്നുപാർട്ടികളും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. പൊതുനയങ്ങളുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിൽ കോൺഗ്രസിന് ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാൽ യോഗത്തിന്‌ ശേഷം ആത് മാറി. പരസ്പരം ഞങ്ങൾ തമ്മിൽ നല്ല സഹകരണമാണ് ഉള്ളത്. എൻസിപി അധ്യക്ഷന്‍ ശരദ് പവാറിൽ നിന്ന് ഞാനെല്ലായ്പ്പോഴും നിർദേശങ്ങൾ സ്വീകരിക്കാറുളളതാണ്. അതുപോലെ സോണിയാഗാന്ധിയുമായും ചിലപ്പോഴെല്ലാം സംസാരിക്കാറുണ്ട്. – താക്കറെ പറയുന്നു.

രാജസ്ഥാൻ സർക്കാരിനെ അട്ടിമറിക്കാനുളള ബിജെപി നീക്കത്തെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. ഓപ്പറേഷൻ താമര മഹാരാഷ്ട്രയിൽ വിജയിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കോവിഡ് 19 കൈകാര്യം ചെയ്യുന്നതിൽ മഹാരാഷ്ട്ര സർക്കാർ പരാജയപ്പെട്ടെന്ന പ്രതിപക്ഷനേതാവ് ദേവേന്ദ്ര ഫഡ്നാവിസിന്റെ ആരോപണത്തെയും അദ്ദേഹം വിമർശിച്ചു. മഹാരാഷ്ട്രയിലെ ധാരാവിയിൽ നടപ്പാക്കിയ പ്രതിരോധ നടപടികൾ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടെന്നും ജനപ്രിയ മുഖ്യമന്ത്രിയായി താൻ തിരഞ്ഞെടുക്കപ്പെട്ടതും ഉദ്ധവ് ചൂണ്ടിക്കാട്ടി.

FOLLOW US: pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7