എറണാകുളത്ത് ഇന്ന് കോവിഡ് ബാധിച്ച 79 പേരിൽ 75 പേർക്കും സമ്പർക്കത്തിലൂടെ

എറണാകുളം:ജില്ലയിൽ ഇന്ന് 79 പേർക്ക് രോഗം സ്ഥിരീകരിച്ചു.

*വിദേശം/ ഇതരസംസ്ഥാനത്തുനിന്നും എത്തിയവർ (4)*

1. ദമാമിൽ നിന്നെത്തിയ എടവനക്കാട് സ്വദേശി (49)
2. മഹാരാഷ്ട്രയിൽ നിന്ന് വന്ന മഹാരാഷ്ട്ര സ്വദേശി (29)
3. ദുബായിൽ നിന്ന് വന്ന കുമ്പളങ്ങി സ്വദേശി (38)
4. ചെന്നൈയിൽ നിന്ന് വന്ന തമിഴ്നാട് സ്വദേശി (31)

*സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ*

5. കീഴ്മാട് സ്വദേശി (58)
6. കീഴ്മാട് സ്വദേശി (60)
7. ചേരാനെല്ലൂർ സ്വദേശി (23)
8. കാലടി സ്വദേശിനി(17)
9. ചൂർണിക്കര സ്വദേശി(15)
10. സ്വകാര്യ ആശുപത്രി ജീവനക്കാരിയായ ചൂർണിക്കര സ്വദേശിനി (51)
11. കാലടി സ്വദേശിനി(15)
12. കരുണാലയം തൃക്കാക്കര കോൺവെൻറ് (68)
13. കരുണാലയം തൃക്കാക്കര കോൺവെൻറ് (45)
14. ചൂർണിക്കര സ്വദേശി(52)
15. കരുണാലയം തൃക്കാക്കര കോൺവെൻറ് (65)
16. കരുണാലയം തൃക്കാക്കര കോൺവെൻറ് (73)
17. കീഴ്മാട് സ്വദേശി (38)
18. ഫോർട്ട് കൊച്ചി സ്വദേശിനി (33)
19. കടുങ്ങല്ലൂർ സ്വദേശിനി (52)
20. കീഴ്മാട് സ്വദേശിനി (1)
21. കടുങ്ങല്ലൂർ സ്വദേശി(29)
22. ഫോർട്ട് കൊച്ചി സ്വദേശിനി (25)
23. ഫോർട്ട് കൊച്ചി സ്വദേശിനി(45)
24. ചൂർണിക്കര സ്വദേശി (59)
25. ചൂർണിക്കര സ്വദേശിനി (13)
26. കരുണാലയം തൃക്കാക്കര കോൺവെൻറ് (70)
27. ആലങ്ങാട് സ്വദേശി (48)
28. മരട് സ്വദേശി (34)
29. കുമാരപുരം സ്വദേശി(51)
30. വെണ്ണല സ്വദേശിനി (37)
31. ആറുമാസം പ്രായമുള്ള മഞ്ഞപ്ര സ്വദേശിയായ കുട്ടി
32. ആലങ്ങാട് സ്വദേശിനി (70)
33. കരുണാലയം തൃക്കാക്കര കോൺവെൻറ് (65)
34. കീഴ്മാട് സ്വദേശിനി (53)
35. കരുണാലയം തൃക്കാക്കര കോൺവെൻറ് (69)
36. കരുണാലയം തൃക്കാക്കര കോൺവെൻറ് (76)
37. ചൂർണിക്കര സ്വദേശിനി (59)
38. ചൂർണിക്കര സ്വദേശി(36)
39. കരുണാലയം തൃക്കാക്കര കോൺവെൻറ് (58)
40. കരുണാലയം തൃക്കാക്കര കോൺവെൻറ് (64)
41. ചൂർണിക്കര സ്വദേശിനി (44)
42. കരുണാലയം തൃക്കാക്കര കോൺവെൻറ് (55)
43. ആലങ്ങാട് സ്വദേശി (15)
44. ഫോർട്ട് കൊച്ചി സ്വദേശിയായ 2 വയസ്സുള്ള കുട്ടി
45. ഫോർട്ട് കൊച്ചി സ്വദേശി(45)
46. കടുങ്ങല്ലൂർ സ്വദേശി(35)
47. കൊച്ചി സ്വദേശി (47)
48. കരുണാലയം തൃക്കാക്കര കോൺവെൻറ് (65)
49. കരുണാലയം തൃക്കാക്കര കോൺവെൻറ് (60)
50. കരുണാലയം തൃക്കാക്കര കോൺവെൻറ് (65)
51. ഫോർട്ട് കൊച്ചി സ്വദേശിനി (21)
52. ഫോർട്ട് കൊച്ചി സ്വദേശി (50)
53. കടുങ്ങല്ലൂർ സ്വദേശിയായ 6 വയസ്സുള്ള കുട്ടി
54. കരുണാലയം തൃക്കാക്കര കോൺവെൻറ് (89)
55. ആലങ്ങാട് സ്വദേശിനി (19)
56. ആലങ്ങാട് സ്വദേശിനി (39)
57. കീഴ്മാട് സ്വദേശിനി (32)
58. കീഴ്മാട് സ്വദേശി (4)
59. കടുങ്ങല്ലൂർ സ്വദേശിനി (24)
60. കരുണാലയം തൃക്കാക്കര കോൺവെൻറ് (80)
61. ഫോർട്ട് കൊച്ചി സ്വദേശിനി (13)
62. ഫോർട്ട് കൊച്ചി സ്വദേശിനി (11)
63. ചൂർണിക്കര സ്വദേശി (54)
64. ചൂർണിക്കര സ്വദേശി (33)
65. ഫോർട്ട് കൊച്ചി സ്വദേശിനി (41)
66. വൈറ്റില സ്വദേശിയായ 9 വയസ്സുള്ള കുട്ടി
67. അങ്കമാലി, തുറവൂർ സ്വദേശിനി (37)
68. ചൂർണിക്കര സ്വദേശിനി (42)
69. ഫോർട്ട് കൊച്ചി സ്വദേശി(19)
70. കരുണാലയം തൃക്കാക്കര കോൺവെൻറ് (78)
71. എറണാകുളത്തുള്ള സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ തിരുവനന്തപുരം സ്വദേശിനി (25)
72. മൂക്കന്നൂർ സ്വദേശി(21)
73. ഫോർട്ട് കൊച്ചി സ്വദേശി(48)
74. പിറവം സ്വദേശി (35)
75. കലൂർ സ്വദേശി (40)
76. ഫോർട്ട് കൊച്ചി സ്വദേശിനി (45).
77. ചൂർണിക്കര സ്വദേശിനി (20)
78. കീഴ്മാട് സ്വദേശി(71)
79. തൃക്കാക്കര കോൺവെന്റിൽ ജൂലായ് 24ന് മരണമടഞ്ഞ 76 വയസ്സുള്ള വ്യക്തിയുടെ പരിശോധന ഫലവും ഇതിൽ ഉൾപ്പെടുന്നു

• ഇന്ന് 76 പേർ രോഗ മുക്തി നേടി.എറണാകുളം സ്വദേശികളായ 50 പേരും മറ്റ് ജില്ലകളിൽ നിന്നുള്ള 9 പേരും ഇതര സംസ്ഥാനത്ത് നിന്നുള്ള 17 പേരും ഉൾപ്പെടുന്നു.

• ഇന്ന് 574 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1245 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 11739 ആണ്. ഇതിൽ 9577 പേർ വീടുകളിലും, 243 പേർ കോവിഡ് കെയർ സെന്ററുകളിലും 1919 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 138 പേരെ പുതുതായി ആശുപത്രിയിൽ/ എഫ് എൽ റ്റി സി പ്രവേശിപ്പിച്ചു.
 കളമശ്ശേരി മെഡിക്കൽ കോളേജ്- 30
 മൂവാറ്റുപുഴ ജനറൽ ആശുപത്രി-1
 അങ്കമാലി അഡ്ലെക്സ് എഫ് എൽ റ്റി സി – 68
 രാജഗിരി എഫ് എൽ റ്റി സി-6
 സ്വകാര്യ ആശുപത്രികൾ- 33

• വിവിധ ആശുപ്രതികളിൽ നിന്ന് 92 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
 കളമശ്ശേരി മെഡിക്കൽ കോളേജ്- 2
 അങ്കമാലി അഡ്ലക്സ്- 45
 സിയാൽ എഫ് എൽ റ്റി സി- 31
 സ്വകാര്യ ആശുപത്രികൾ – 14

• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 911 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 344 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 524 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. 313 ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

• ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്നുമായി ഇന്ന് 2335 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

• എഫ്.എൽ.റ്റി.സികളുടെ നോഡൽ ഓഫീസർമാരായി നിയമിച്ചിരിക്കുന്ന ഡോക്ടർമാർക്കും മറ്റ് പാരാമെഡിക്കൽ സ്റ്റാഫിനും, കൂടാതെ മൂവാറ്റുപുഴ ആർട്സ് & സയൻസ് കോളേജിലെ എൻ.എസ്. എസ് വോളന്റീയർമാർക്കും കോവിഡ് പ്രതിരോധ മാർഗങ്ങളെ കുറിച്ച് പരിശീലനം നടത്തി.

• ഇന്ന് 390 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 122 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• വാർഡ് തലങ്ങളിൽ 4133 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 498 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു. കൂടാതെ ഇന്ന് ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ എത്തിയ 11 ചരക്കു ലോറികളിലെ 15 ഡ്രൈവർമാരുടെയും ക്ളീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 6 പേരെ ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7