കോഴിക്കോട് ജില്ലയിൽ 82 പേര്‍ക്ക് രോഗബാധ ,രണ്ട് മരണം

കോഴിക്കോട് :ജില്ലയില്‍ ഇന്ന് (ജൂലൈ 24) 82 കോവിഡ് പോസിറ്റീവ് കേസും രണ്ട് മരണവും കൂടി റിപ്പോര്‍ട്ട് ചെയ്തതായി
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ഇതോടെ 510 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതില്‍ 117 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും, 136 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 216 പേര്‍ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി.സി യിലും, 31 പേര്‍ ഫറോക്ക് എഫ്.എല്‍.ടി.സി യിലും 2 പേര്‍ മലപ്പുറത്തും, 5 പേര്‍ കണ്ണൂരിലും, ഒരാള്‍ തിരുവനന്തപുരത്തും, ഒരാള്‍ എറണാകുളത്തും ഒരാള്‍ കാസര്‍ഗോഡും ചികിത്സയിലാണ്. ഇതുകൂടാതെ ഒരു മലപ്പുറം സ്വദേശി, ഒരു കൊല്ലം സ്വദേശി, രണ്ട്് വയനാട് സ്വദേശികള്‍, ഒരു ആലപ്പുഴ സ്വദേശി, ഒരു കണ്ണൂര്‍ സ്വദേശി എഫ്.എല്‍.ടി.സി യിലും, 6 മലപ്പുറം സ്വദേശികളും 2 തൃശൂര്‍ സ്വദേശികളും ഒരു പത്തനംതിട്ട സ്വദേശിയും ഒരു കൊല്ലം സ്വദേശിയും രണ്ട് വയനാട് സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജിലും 1 കണ്ണൂര്‍ സ്വദേശി സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്ക് പോസിറ്റീവ് ആയി
കുന്ദമംഗലം സ്വദേശികളായ പുരുഷന്‍ (52), (32), ചാലിയം സ്വദേശി പുരുഷന്‍ (36).

ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ രണ്ട് പേര്‍ക്ക് പോസിറ്റീവ് ആയി
കുന്ദമംഗലം സ്വദേശി പുരുഷന്‍ (40), വടകര സ്വദേശി സ്ത്രീ (45).

സമ്പര്‍ക്കം വഴി 74 പേര്‍ക്ക് പോസിറ്റീവ് ആയി
ചെക്യാട് – 26, തിരുവള്ളൂര്‍ – 10, പുറമേരി – 2, കോഴിക്കോട് കോര്‍പ്പറേഷന്‍ – 15, കുന്ദമംഗലം – 6, വടകര – 6, പെരുമണ്ണ – 1, ഒളവണ്ണ- 1,
തിരുവങ്ങൂര്‍-1, മടപ്പള്ളി – 1, വില്ല്യാപ്പള്ളി – 1, എടച്ചേരി- 1, കൊയിലാണ്ടി മുന്‍സിപ്പാലിറ്റി – 1. ( കൂടാതെ സമ്പര്‍ക്കത്തില്‍ പെട്ട രണ്ട് മരണവും, കോഴിക്കോട് കോര്‍പ്പറേഷന്‍).

ഉറവിടം വ്യക്തമല്ലാത്ത മൂന്നു പോസിറ്റീവ് കേസുകള്‍
കുറ്റ്യാടി – സ്ത്രീ (22), എടച്ചേരി – പുരുഷന്‍ (65), തിരുവളളൂര്‍ – സ്ത്രീ (40).

Similar Articles

Comments

Advertismentspot_img

Most Popular