പാലത്തായി പീഡന കേസിൽ പ്രതി പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാവ് ഹൈക്കോടതിയിൽ ഹർജി നൽകി. കുട്ടിയുടെ മൊഴിയും, മെഡിക്കൽ സർട്ടിഫിക്കറ്റുമടക്കമുള്ള തെളിവുകൾ ഉണ്ടായിട്ടും പോലീസ് പോക്സോ വകുപ്പ് ഒഴിവാക്കിയാണ് കുറ്റപത്രം നൽകിയത്. പോക്സോ വകുപ്പ് ഒഴിവാക്കിയ സാഹചര്യത്തിൽ തലശ്ശേരി പോക്സോ കോടതിയ്ക്ക് ജാമ്യ ഹർജി പരിഗണിക്കാനാകില്ല. ഇരയെ കേൾക്കാതെ ജാമ്യം അനുവദിച്ച നടപടി നിയമ വിരുദ്ധമാണെന്നും കുട്ടിയുടെ മാതാവ് സമർപ്പിച്ച ഹർജിയിൽ പറയുന്നു. ഉന്നത സ്വാധീനമുള്ള പ്രതി പുറത്തിറങ്ങിയത് കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ കാരണമാകും. ഈ സാഹചര്യത്തിൽ ജാമ്യം റദ്ദാക്കി വിചാരണ തുടങ്ങാനാവശ്യമായ നടപടി സ്വകരിക്കണമെന്നും ഹർജിയിൽ മാതാവ് ആവശ്യപ്പെടുന്നു. ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.
പാലത്തായി പീഡന കേസിൽ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിഹർജി
Similar Articles
കൊടുവാൾ വാങ്ങിയത് അടുത്ത വീട്ടിൽ നിന്ന്, മസ്തിഷ്കാർബുദം ബാധിച്ച് ചികിത്സയിലായിരുന്ന അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി, ആശുപത്രിയിലെത്തിക്കുമ്പോൾ പാതി കഴുത്ത് അറ്റനിലയിൽ, ലഹരിക്കടിമയായ മകൻ കസ്റ്റഡിയിൽ
കോഴിക്കോട്: താമരശ്ശേരിയിൽ ലഹരിമരുന്നിനു അടിമയായിരുന്ന മകൻ മാതാവിനെ വെട്ടിക്കൊലപ്പെടുത്തി. അടിവാരം കായിക്കൽ മുപ്പതേക്ര സുബൈദ (50) ആണ് മരിച്ചത്. സംഭവത്തിൽ മകൻ ആഷിക്കിനെ (24) പോലീസ് കസ്റ്റഡിയിലെടുത്തു. മസ്തിഷ്കാർബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയയ്ക്ക്...
“ഇന്ത്യയ്ക്ക് വേണ്ടി ഏകദിനത്തിൽ 56.66 ശരാശരിയുള്ള, വിജയ് ഹസാരെയിൽ ഉയർന്ന സ്കോർ 212* നേടിയിട്ടുള്ള ഒരു ബാറ്റ്സ്മാന്റെ കരിയർ ക്രിക്കറ്റ് മേധാവികളുടെ ഈഗോയാൽ നശിക്കുന്നു”- ശശി തരൂർ
കൊച്ചി: ഐസിസി ചാമ്പ്യൻസ് ട്രോഫിക്കായുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽനിന്ന് മലയാളി താരം സഞ്ജു സാംസണെ തഴഞ്ഞതിൽ കേരള ക്രിക്കറ്റ് അസോസിയേഷനെ രൂക്ഷമായി വിമർശിച്ച് ശശി തരൂർ എംപി. ക്രിക്കറ്റ് അധികാരികളുടെ ഈഗോ സഞ്ജുവിന്റെ...