ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ വാർഡ് 13 (പാലസ് വാർഡ്) , വാർഡ് 51 (കളപ്പുര) എന്നീ വാർഡുകളിലെ റസിഡൻഷ്യൽ ഏരിയകൾ കണ്ടൈൺമെൻറ് സോൺ ആയി പ്രഖ്യാപിച്ചു.
ഈ വാർഡുകളിലെ ഒരേ വീട്ടിലെ ഒന്നിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഇവിടുത്തെ റസിഡൻഷ്യൽ ഏരിയ കണ്ടൈൺമെൻറ് സോൺ ആക്കണം എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് ചെയ്തിരുന്നു.