ഇന്ന് ഏറ്റവും കുറവ് രോഗബാധ വയനാട് ജില്ലയില്‍

ഇന്ന് നാല് പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതിൽ രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നു വന്നവരാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. നാല് പേര്‍ ഇന്ന് രോഗമുക്തി നേടി.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 314 ആയി. ഇതുവരെ 131 പേര്‍ രോഗമുക്തി നേടി. ഒരാളാണ് മരണപ്പെട്ടത്.

182 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇവരില്‍ 178 പേര്‍ ജില്ലയിലും 3 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ഒരാള്‍ കണ്ണൂരിലുമാണ് ചികിത്സയിലുള്ളത്.

ജൂലൈ നാലിന് മുംബൈയില്‍ നിന്നു വന്ന് സ്ഥാപന നിരീക്ഷണത്തിലായിരുന്ന പുല്‍പ്പള്ളി സ്വദേശി (32 വയസ്സ്),
ജൂലൈ 18ന് ബാംഗ്ലൂരില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന പടിഞ്ഞാറത്തറ സ്വദേശി (29),
കര്‍ണാടകയില്‍ നിന്നു വന്ന് ജൂലൈ 11 മുതല്‍ ചികിത്സയിലുള്ള തൊണ്ടര്‍നാട് സ്വദേശി 38 കാരന്റെ സമ്പര്‍ക്ക പട്ടികയിലുള്ള കുഞ്ഞോം സ്വദേശികള്‍ (42 കാരിയും 21 കാരനും) എന്നിവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ചു ചികിത്സയിലായത്.

പൊതു ഇടങ്ങളിൽ എല്ലാവരും പരസ്പരം 2 മീറ്റർ അകലം പാലിക്കുക. ആൾക്കൂട്ടങ്ങൾ ഉണ്ടാക്കാതെ ശ്രദ്ധിക്കുക. ഇടയ്ക്കിടെ കൈകൾ സോപ്പിട്ട്‌ കഴുകുക. മാസ്ക്‌ ധരിക്കുക.

അശ്രദ്ധ അപകടമാണ്‌. ജാഗ്രത പാലിക്കുക.

FOLLOW US: pathram online

Similar Articles

Comments

Advertismentspot_img

Most Popular