ഫൈസൽ ഫരീദിനെതിരെ റെഡ് കോർണർ നോട്ടീസ്

ഫൈസൽ ഫരീദിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ കസ്റ്റംസ് അപേക്ഷ നൽകും. ഇന്റർപോളിന് സഹായത്തോടെ നോട്ടീസ് നൽകി പിടികൂടാനാണ് നീക്കം. സിബിഐ മുഖേന നോട്ടീസ് നൽകാനാണ് ശ്രമം. ഇതിനായി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കാൻ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതിയിൽ ഉടൻ അപേക്ഷ നൽകും.

കേസിലെ മുഖ്യപ്രതികളായ സ്വപ്‌നയ്ക്കും സരിത്തിനും സന്ദീപിനുമെതിരെ കസ്റ്റംസ് കൊഫെപോസ ചുമത്തും.
പ്രതികൾക്കെതിരെ ഉടൻ കൊഫെപോസ ചുമത്താനാണ് തീരുമാനം. സ്വർണക്കടത്ത് കേസിലെ മറ്റ് പ്രതികളായ ഫൈസൽ ഫരീദ്, റബിൻസ് എന്നിവർക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കാനും കസ്റ്റംസ് കോടതിയിൽ ആവശ്യപ്പെടും.
സാമ്പത്തിക കുറ്റവിചാരണ കോടതിയിൽ ഇതിനായി അപേക്ഷ സമർപ്പിക്കും. പ്രതികളുടെ പാസ്‌പോർട്ട് കണ്ടുകെട്ടാനും നീക്കമുണ്ട്.

സ്വർണ കള്ളക്കടത്ത് കേസിലെ പ്രതികളായ ഹംജത്ത് അലി, മുഹമ്മദ് അൻവർ, ജിഫ്‌സൽ, സംഞ്ജു എന്നിവരുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് 24-ം തീയതിയിലേയ്ക്ക് മാറ്റി. ഇന്ന് പിടിയിലായ പ്രതി ഹംസതിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Similar Articles

Comments

Advertismentspot_img

Most Popular