പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് ഓണ്‍ലൈന്‍ കാംപെയ്ന്‍ തരംഗം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ ഓണ്‍ലൈന്‍ കാംപെയ്ന്‍ തരംഗമായെന്നു ബിജെപി. #ResignKeralaCM എന്ന ഹാഷ്ടാഗില്‍ ട്വിറ്ററില്‍ നടന്ന കാംപെയ്ന്‍ കേരളത്തില്‍ ഒന്നാമതും ദേശീയ തലത്തില്‍ 12ഉം ആണ് ട്രെന്‍ഡ് ആയതെന്നു ബിജെപി വ്യക്തമാക്കി. രാവിലെ 9ന് ആരംഭിച്ച കാംപെയ്ന്‍ പത്തോടെ ട്രെന്‍ഡിങ്ങില്‍ ഇടം പിടിച്ചു.

10000 ത്തോളം പോസ്റ്റുകളാണ് ഈ ഹാഷ്ടാഗില്‍ ട്വിറ്ററില്‍ വന്നത്. ഇത്തരത്തില്‍ ദിവസം മുഴുവന്‍ ട്രെന്‍ഡ് ചെയ്യുന്നത് അപൂര്‍വമാണ്. പ്രത്യക്ഷ സമരങ്ങള്‍ ഹൈക്കോടതി വിലക്കിയ സാഹചര്യത്തില്‍, മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി കരിദിനം ആചരിച്ചു. വീടുകളില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിക്കുന്നതുള്‍പ്പടെയുള്ള പ്രതിഷേധ പരിപാടി നടത്താനും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാനും പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിരുന്നു

Similar Articles

Comments

Advertismentspot_img

Most Popular