കോട്ടയം ജില്ലയില്‍ 39 പേര്‍ക്കു കൂടി കോവിഡ് -19 സ്ഥിരീകരിച്ചു. ഇതില്‍ 35 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ചങ്ങനാശേരി മത്സ്യ മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് നടത്തിയ ആന്‍റിജന്‍ പരിശോധനയിലാണ് 16 പേരുടെ കൂടി രോഗബാധ കണ്ടെത്തിയത്. നേരത്തെ ചിങ്ങവനത്ത് രോഗം ബാധിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട ആറു പേര്‍ക്കും പാറത്തോട് ഗ്രാമപഞ്ചായത്തില്‍ നാലു പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
acvnews
ചികിത്സയിലായിരുന്ന പത്തു പേര്‍ രോഗമുക്തരായി. നിലവില്‍ കോട്ടയം ജില്ലയില്‍നിന്നുള്ള 293 പേര്‍ രോഗബാധിതരായി ചികിത്സയിലുണ്ട്. ഇതുവരെ ജില്ലയില്‍ ആകെ 556 പേര്‍ക്ക് വൈറസ് ബാധയുണ്ടായി. ഇതില്‍ 179 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. 13 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ആകെ 263 പേര്‍ രോഗമുക്തരായി.
*രോഗം സ്ഥിരീകരിച്ചവര്‍*
🔹സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍
**********************
♦️ചങ്ങനാശേരി മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് നടന്ന ആന്‍റിജന്‍ പരിശോധനയില്‍ സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ സ്ഥിരീകരിച്ചവര്‍
===============
1.മത്സ്യ മാര്‍ക്കറ്റിലെ ജീവനക്കാരനായ ചങ്ങനാശേരി മലകുന്നം കണ്ണന്ത്രപ്പടി സ്വദേശി(39)
2.മത്സ്യ വ്യാപാരിയായ ചങ്ങനാശേരി കുരിശുംമൂട് സ്വദേശി(40)
3.മത്സ്യ വ്യാപാരിയായ കുരിശുംമൂട് സ്വദേശി(56)
4.തൃക്കൊടിത്താനം സ്വദേശി(54)
5.ജൂലൈ 19ന് രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി പോത്തോട് സ്വദേശിയുടെ ഭാര്യ (39)
6.രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി പോത്തോട് സ്വദേശിനിയുടെ മകന്‍(13).
7.രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി പോത്തോട് സ്വദേശിനിയുടെ മകള്‍(10).
8.നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന പായിപ്പാട് സ്വദേശി(21)
9.രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന ചങ്ങനാശേരി മാര്‍ക്കറ്റിലെ വാന്‍ ഡ്രൈവര്‍(44)
10.രോഗം സ്ഥിരീകരിച്ച വാന്‍ ഡ്രൈവറുടെ ഭാര്യ(33)
11.മത്സ്യ വ്യാപാരിയായ ചീരഞ്ചിറ സ്വദേശി(65).
12.പായിപ്പാട് മത്സ്യ മാര്‍ക്കറ്റിലെ അക്കൗണ്ടന്‍റായ പായിപ്പാട് സ്വദേശി(30). നേരത്തെ രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്നു.
13.നേരത്തെ രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശിയുടെ സമ്പര്‍ക്കപട്ടികയില്‍ ഉണ്ടായിരുന്ന തട്ടുകട ഉടമയായ പായിപ്പാട് പള്ളിച്ചിറ സ്വദേശി(39).
14.ചങ്ങനാശേരി മാര്‍ക്കറ്റില്‍ നേരത്തെ രോഗം സ്ഥീരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന തൃക്കൊടിത്താനം സ്വദേശി(35).
15.ചങ്ങനാശേരി മത്സ്യ മാര്‍ക്കറ്റിലെ ജീവനക്കാരനായ വാഴപ്പള്ളി സ്വദേശി(70). മാര്‍ക്കറ്റില്‍ നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്നു.
16.ചങ്ങനാശേരി മത്സ്യ മാര്‍ക്കറ്റിലെ ജീവനക്കാരനായ ചീരഞ്ചിറ സ്വദേശി(35)
♦️ജൂലൈ 19ന് രോഗം സ്ഥിരീകരിച്ച ചിങ്ങവനം സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവര്‍
==============
17.വേളൂര്‍ സ്വദേശി(57)
18.കിടപ്പുരോഗിയായ വേളൂര്‍ സ്വദേശി(82).
19.കഞ്ഞിക്കുഴിയിലെ ബാങ്കില്‍ ശുചീകരണത്തൊഴിലാളിയായ വേളൂര്‍ സ്വദേശിനി(49).
20.രോഗം സ്ഥിരീകരിച്ച വേളൂര്‍ സ്വദേശിനിയുടെ മൂത്ത മകന്‍(24)
21.രോഗം സ്ഥിരീകരിച്ച വേളൂര്‍ സ്വദേശിനിയുടെ ഇളയ മകന്‍(18)
22.വേളൂര്‍ സ്വദേശി(56)
♦️പാറത്തോട് മേഖലയില്‍ രോഗം സ്ഥിരീകരിച്ചവര്‍
========================
23.പാറത്തോട് സ്വദേശി(52). നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്നു
24.രോഗം സ്ഥിരീകരിച്ച പാറത്തോട് സ്വദേശിയുടെ മൂത്ത മകള്‍ (24)
25.രോഗം സ്ഥിരീകരിച്ച പാറത്തോട് സ്വദേശിയുടെ ഇളയ മകള്‍(22)
26.രോഗം സ്ഥിരീകരിച്ച പാറത്തോട് സ്വദേശിയുടെ മകളുടെ മകള്‍ (4)
♦️സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍
===============
27.രോഗം സ്ഥിരീകരിച്ച ഏറ്റുമാനൂര്‍ സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന ഏറ്റുമാനൂര്‍ സ്വദേശിനി(62)
28.കളമശേരിയിലെ ഓട്ടോമൊബൈല്‍ ഷോപ്പിലെ ജീവനക്കാരായ കുമരകം സ്വദേശി(27). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
29.ജൂലൈ 13ന് രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന തിരുവാര്‍പ്പ് സ്വദേശി(25)
30.നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന തിരുവാതുക്കലിലെ മത്സ്യവ്യാപാരി(53)
31.വൈക്കം കോലോത്തുംകടവ് മത്സ്യമാര്‍ക്കറ്റിലെ വ്യാപാരി(29). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
32.വൈക്കം കോലോത്തുംകടവ് മത്സ്യമാര്‍ക്കറ്റിലെ വ്യാപാരി(39). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
33.നേരത്തെ രോഗം സ്ഥിരീകരിച്ച എഴുമാന്തുരുത്ത് സ്വദേശിയായ കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന തലയാഴം സ്വദേശി(47)
34.രോഗം സ്ഥിരീകരിച്ച തലയാഴം സ്വദേശിയുടെ ഭാര്യ(39)
35.രോഗം സ്ഥിരീകരിച്ച തലയാഴം സ്വദേശികളായ ദമ്പതികളുടെ മകള്‍(15)
🔹മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍
=========
36.പൂനെയില്‍നിന്ന് ജൂണ്‍ 26ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന പള്ളിക്കത്തോട് സ്വദേശിനി(21)
37.പൂനെയില്‍നിന്ന് ജൂണ്‍ 26ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ആനിക്കാട് സ്വദേശിനി(23)
38.ബാംഗ്ലൂരില്‍നിന്നെത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന കോട്ടയം കളത്തിപ്പടി സ്വദേശി(31)
🔹വിദേശത്തുനിന്ന് എത്തിയയാള്‍
========
39.മസ്കറ്റില്‍നിന്നെത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന കടുത്തുരുത്തി സ്വദേശി(31)
*രോഗമുക്തരായവര്‍*
=========
1. ദുബായില്‍നിന്നെത്തി ജൂലൈ എട്ടിന് രോഗം സ്ഥിരീകരിച്ച കാഞ്ഞിരപ്പള്ളി സ്വദേശി(28)
2. ഖത്തറില്‍നിന്നെത്തി ജൂലൈ എട്ടിന് രോഗം സ്ഥിരീകരിച്ച ഏറ്റുമാനൂര്‍ സ്വദേശി(28)
3. കുവൈറ്റില്‍നിന്നെത്തി ജൂലൈ എട്ടിന് രോഗം സ്ഥിരീകരിച്ച തൃക്കൊടിത്താനം സ്വദേശി(18)
4. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ ജൂലൈ എട്ടിന് സ്ഥിരീകരിച്ച കുറിച്ചി സ്വദേശി(29)
5. ഖത്തറില്‍നിന്നെത്തി ജൂലൈ ഒന്‍പതിന് രോഗം സ്ഥിരീകരിച്ച മേലുകാവ് സ്വദേശി(30)
6. മുംബൈയില്‍നിന്നെത്തി ജൂലൈ ഒന്‍പതിന് രോഗം സ്ഥിരീകരിച്ച കടുത്തുരുത്തി സ്വദേശിനി(32)
7. അബുദാബിയില്‍നിന്നെത്തി ജൂലൈ പത്തിന് രോഗം സ്ഥിരീകരിച്ച കാണക്കാരി സ്വദേശി(29)
8. അബുദാബിയില്‍നിന്നെത്തി ജൂലൈ ഏഴിന് രോഗം സ്ഥിരീകരിച്ച മേലുകാവ് സ്വദേശി(30)
9. ബാംഗ്ലൂരില്‍നിന്നെത്തി ജൂലൈ 13ന് രോഗം സ്ഥിരീകരിച്ച അയ്മനം സ്വദേശിനി(26)
10. സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം ജൂലൈ 13ന് സ്ഥിരീകരിച്ച വെച്ചൂര്‍ സ്വദേശിനി(68)