കോഡിവ് കണക്കുകളില്‍ കേരളത്തിലെ സ്ഥിതി അതീവ ദയനീയം

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളുമായി കോവിഡ് കണക്കുകള്‍ താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ സ്ഥിതി അതീവ ദയനീയമാണെന്ന് രാഷ്ട്രീയ വിമര്‍ശകന്‍ കെ.എം ഷാജഹാന്‍. മൊത്തം പരിശോധനകള്‍, ടെസ്റ്റ് പെര്‍ മില്യണ്‍, രോഗമുക്തി നിരക്ക്, മരണ നിരക്ക്, രോഗസ്ഥിരീകരണ നിരക്ക് എന്നിവ താരതന്യം ചെയ്യുമ്പോള്‍ കേരളത്തിന്റെ സ്ഥിതി അതീവ ദയനീയമാണെന്നാണ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ അദ്ദേഹം പറയുന്നത്.

കേരളത്തിലെ കോവിഡ് മരണനിരക്കിനെ അമേരിക്കയുടെയും ഫ്രാന്‍സിന്റെയും സ്വീഡന്റേതും കണക്കുമായി താരതമ്യം ചെയ്യാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. മൊത്തം പരിശോധനകള്‍, ടെസ്റ്റ് പെര്‍ മില്യണ്‍, രോഗമുക്തി നിരക്ക്, മരണ നിരക്ക്, രോഗസ്ഥിരീകരണ നിരക്ക് എന്നീ കണക്കുകള്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യു മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും കെ.എം ഷാജഹാന്‍ ചോദിച്ചു.

11 മുതല്‍ 17 വരെയുള്ള ഒരാഴ്ചക്കാലത്ത് കേരളത്തില്‍ രോഗികളുടെ എണ്ണത്തിലുള്ള വര്‍ധ നിരക്ക് 32.7 ശതമാനമാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും ഈ നിരക്കിന്റെ പകുതി മാത്രമേയുള്ളൂ. മഹാരാഷ്ട്രയില്‍ ഇത് 15.71 ശതമാനമാണ്. തമിഴ്നാട്ടില്‍ 16.11 ശതമാനവും.

17-ാം തീയതി വരെയുള്ള കണക്കുകള്‍ പ്രകാരം 4.8 ലക്ഷം പരിശോധനകളാണ് കേരളത്തില്‍ നടത്തിയത്. എന്നാല്‍ മഹാരാഷ്ട്രയില്‍ 14 ലക്ഷം പരിശോധനകളാണ് നടന്നത്. തമിഴ്നാട്ടില്‍ 18 ലക്ഷം, ഡല്‍ഹിയില്‍ ഏഴ് ലക്ഷം, കണര്‍ണാടകത്തില്‍ ഒന്‍പത് ലക്ഷം, യുപിയില്‍ 13 ലക്ഷം, ആന്ധ്രയില്‍ 12.5 ലക്ഷം എന്നിങ്ങനെയാണ് പരിശോധനകള്‍ നടത്തിയത്. നമ്മുക്കൊപ്പം ജനസംഖ്യയുള്ള ആസാമില്‍ പോലും ആറ് ലക്ഷം പരിശോധനകള്‍ നടത്തിയപ്പോഴാണ് നമ്മുടെ സംസ്ഥാനം പരിശോധനകളുടെ എണ്ണത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത്.

ടെസ്റ്റ് പെര്‍ മില്യണിലും നമ്മള്‍ പിന്നിലാണ്. 13,933 ആണ് നമ്മുടെ ടെസ്റ്റ് പെര്‍ മില്യണ്‍. ഡല്‍ഹിയില്‍ ഇത് 39221 ആണ്. തമിഴ്നാട്ടില്‍ 24193 ഉം ആന്ധ്രയില്‍ 24138 മാണ്. ആസാമില്‍ പോലും ഇത് 17537 ആണ്. മൊത്തം പരിശോധിച്ചതില്‍ എത്ര പേര്‍ക്ക് രോഗം സ്ഥീരീകരിച്ചു എന്ന രോഗസ്ഥിരീകരണ നിരക്ക് കേരളത്തില്‍ 2.2 ഉള്ളൂ എന്നാണ് പറയുന്നത്. പഞ്ചാബ് ഇക്കാര്യത്തില്‍ നമ്മളെക്കാണ് കുറവാണ്. മിസോറാമിലും സിക്കിമിലിലുമെല്ലാം ടെസ്റ്റ് പെര്‍ മില്യണ്‍ നമ്മളേക്കാള്‍ കൂടുതലാണെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറവാണ്. ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞു നില്‍ക്കുന്നത് നമ്മള്‍ പരിശോധന കുറച്ച് നടത്തുന്നതിനാലാണെന്നും ഷാജഹാന്‍ പറഞ്ഞു.

മരണനിരക്ക് 0.35 ആണ് കേരളത്തിലുള്ളത്. അവിടെയും അസാം നമ്മളേക്കാള്‍ മെച്ചപ്പെട്ട നിലയിലാണ്. 20,000 കേസുകളുള്ള അസാമില്‍ 0.27 ശതമാനമാണ് മരണ നിരക്ക്. തമിഴ്നാട്ടില്‍ 1.6 ലക്ഷം കേസുകളുണ്ടെങ്കിലും 1.47 ശതമാനം ആളുകള്‍ മാത്രമേ മരിച്ചിട്ടുള്ളൂ. അതിനാല്‍ തന്നെ നമ്മുടേത് മെച്ചപ്പെട്ട മരണനിരക്കാണെന്ന് ഉയര്‍ത്തിക്കാണിക്കുന്നതില്‍ യാതൊരു അര്‍ഥവുമില്ലെന്നും ഷാജഹാന്‍ പറഞ്ഞു.

രോഗമുക്തി നിരക്കിലും നമ്മള്‍ വളരെ പിന്നിലാണ് നില്‍ക്കുന്നതെന്ന് ഷാജഹാന്‍ പറഞ്ഞു. നമ്മുടെ രോഗമുക്തി നിരക്ക് 45.13 ശതമാനം മാത്രമാണ്. കര്‍ണാടകത്തില്‍ ഇത് 70.61 ആണ്. മഹാരാഷ്ട്രയില്‍ ഇത് 55 ശതമാനമാണ്. തമിഴ്നാട്ടില്‍ 68 ശതമാനം, ഡല്‍ഹിയില്‍ 82 ശതമാനം, പശ്ചിമ ബംഗാളില്‍ പോലും 73 ശതമാനം ഉണ്ട്.

സ്ഥിതിഗതികള്‍ വളരെ ദയനീയവും പരിതാപകരവുമാകുമ്പോഴും യാതൊരു ബോധവുമില്ലാതെ സര്‍ക്കാരിന് അനുകൂലമായ കണക്കുകള്‍ മാത്രം എഴുതിക്കൊടുത്ത് ആരോഗ്യ സുരക്ഷാ മിഷന്‍ ഡയറക്ടര്‍ മുഹമ്മദ് അഷീല്‍ മുഖ്യമന്ത്രിയെ ജനങ്ങളുടെ മുന്നില്‍ പരിഹാസ്യനാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പൊട്ടക്കണക്കുകള്‍ എഴുതി നല്‍കി മുഖ്യമന്ത്രിയെ പൊതുജനങ്ങള്‍ക്ക് മുന്നില്‍ കോമാളിയാക്കുന്ന ഡോ. മുഹമ്മദ് അഷീല്‍ എന്ന ഉപദേശകനെ ഉടനടി പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
follow us pathramonline

Similar Articles

Comments

Advertismentspot_img

Most Popular