പിപിഇ കിറ്റുമണിഞ്ഞ് ഡാന്‍സ് ചെയ്യുന്ന ഡോക്ടറുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഡോ. രംഗദുരൈ ആണ് എട്ടു മണിക്കൂര്‍ നീണ്ട കോവിഡ് ഡ്യൂട്ടിയുടെ സ്‌ട്രെസ് അകറ്റാന്‍ മുക്കാബുല ഡാന്‍സിനു സ്റ്റെപ് വയ്ക്കുന്നത്.
കോവിഡ് മഹാമാരി റിപ്പാര്‍ട്ട് ചെയ്ത ശേഷം അക്ഷീണ പരിശ്രമത്തിലാണ് ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരുമെല്ലാം. മണിക്കൂറുകളോളം പിപിഇ കിറ്റ് ധരിച്ച് ജോലി ചെയ്യേണ്ടി വരുന്നതും വിശ്രമമില്ലാത്ത ജോലിയും കുടുംബത്തില്‍നിന്ന് മാറിയുള്ള ജീവിതവും ഏതുനേരവും രോഗിയാകാമെന്ന സാധ്യതയുമെല്ലാം ഇവരെയും സമ്മര്‍ദത്തിലാക്കുന്നുണ്ട്.
ഡോക്ടര്‍മാര്‍ തളര്‍ന്നാല്‍ നമ്മുടെ ആരോഗ്യരംഗം തന്നെ തകര്‍ന്നു പോകും. അതിനാല്‍ ഇവരെ സമ്മര്‍ദത്തിലാക്കാതെ നോക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തം കൂടിയാകുന്നു. പ്രത്യേകിച്ച് ദിനംപ്രതി രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്ന ഈ സാഹചര്യത്തില്‍. രോഗികളുടെ എണ്ണം ഈ വിധം വര്‍ധിക്കുകയാണെങ്കില്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലാത്തവരെയും രോഗലക്ഷണങ്ങളില്ലാത്തവരെയും വീട്ടില്‍തന്നെ ചികിത്സിക്കാനുള്ള ആലോചനയും സര്‍ക്കാര്‍തലത്തില്‍ നടക്കുന്നുണ്ട്.