തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 17 പേര്‍ക്ക് കോവി!ഡ് സ്ഥിരീകരിച്ചു. ഏഴു ഡോക്ടര്‍മാര്‍ക്കാണു രോഗം ബാധിച്ചത്. രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ 40 ഡോക്ടര്‍മാര്‍ ക്വാറന്റീനില്‍ പോയി. കൂടുതല്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ അടച്ചിടും.
മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി. 150 ജീവനക്കാരാണ് ആകെ ക്വാറന്റീനില്‍ പോയത്. സര്‍ജറി, ഓര്‍ത്തോ, സൂപ്പര്‍ സ്‌പെഷാലിറ്റി വാര്‍ഡുകളിലെ രോഗികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അഞ്ച് ദിവസം മുന്‍പാണ് ആദ്യ രോഗബാധ സ്ഥിരീകരിക്കുന്നത്.
ഇവരുമായി ബന്ധപ്പെട്ട ആളുകളില്‍ പരിശോധന നടത്തിയപ്പോഴാണ് 17 ആളുകള്‍ക്കു കൂടി രോഗം കണ്ടെത്തിയത്. ഡോക്ടര്‍മാര്‍ക്കു പുറമെ അഞ്ച് സ്റ്റാഫ് നഴ്‌സുമാര്‍ക്കും കോവിഡുണ്ട്. രോഗം ബാധിച്ചവരില്‍ കോവി!ഡ് ഡ്യൂട്ടി ഉള്ളവരും ഇല്ലാതിരുന്നവരും ഉള്‍പ്പെടുന്നു.
ഓഫിസ് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫിസ് അടച്ചു. സംസ്ഥാന സെക്രട്ടറി എ.എ.റഹീം നിരീക്ഷണത്തിലാണ്. അതേസമയം, പത്തനംതിട്ട കോന്നി പൊലീസ് സ്‌റ്റേഷനിലെ ഒരു പൊലീസുകാരനു കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സിഐ ഉള്‍പ്പെടെ 35 പൊലീസുകാര്‍ ക്വാറന്റീനില്‍ പോയി
FOLLOW US PATHRAMONLINE