ആറുമാസം മുമ്പ് തന്നെ സ്വപ്‌നയ്‌ക്കെതിരെ ഇന്റലിജന്‍സ് വിഭാഗം നല്‍കിയ റിപ്പോര്‍ട്ട് മുക്കി; എം.ശിവശങ്കര്‍ സ്വപ്നയുടെ ഫ്‌ലാറ്റില്‍ പതിവായി പോകുന്ന വിവരവും ലഭിച്ചിരുന്നു

തിരുവനന്തപുരം : സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്നയുടെ ഇടപാടുകളും മുഖ്യമന്ത്രിയുടെ പരിപാടികളിലെ പതിവു സാന്നിധ്യവുമൊക്കെ ചൂണ്ടിക്കാട്ടി താഴെത്തട്ടില്‍ നിന്ന് ഇന്റലിജന്‍സ് നല്‍കിയ റിപ്പോര്‍ട്ട് എവിടെയാണു മുങ്ങിയത്? ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കിട്ടിയില്ലെന്ന മട്ടില്‍ സിപിഎം സംസ്ഥാന െസക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശമാണ് പൊലീസ് തലപ്പത്തു ചര്‍ച്ചയാകുന്നത്. ഇതുസംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രിയും നേരത്തേ വ്യക്തത വരുത്തിയിരുന്നില്ല.

ഫെബ്രുവരിയില്‍ തന്നെ ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കോണ്‍സുലേറ്റ് വാഹനത്തില്‍ സ്വപ്ന വരുന്നതും ഐടി വകുപ്പിന്റെ പരിപാടികളിലെ സാന്നിധ്യവുമൊക്കെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു എന്നാണു വിവരം. മാത്രമല്ല, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കര്‍ സ്വപ്നയുടെ ഫ്‌ലാറ്റില്‍ പതിവായി പോകുന്ന വിവരവും ‘ഫീല്‍ഡില്‍’ നിന്നു ലഭിച്ചിരുന്നുവെന്നാണ് ഇന്റലിജന്‍സിലെ ഉയര്‍ന്ന ഓഫിസര്‍മാര്‍ പറയുന്നത്.

സ്വപ്ന സുരേഷ് അധികാര സ്വരത്തില്‍ പൊലീസുകാരോട് പെരുമാറുന്ന വിവരവും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ചടങ്ങില്‍ ഔദ്യോഗികമായല്ലാതെ അടുത്തിടപഴകുന്നവരെ നിരീക്ഷിച്ച് റിപ്പോര്‍ട്ട് നല്‍കുന്നത് ഇന്റലിജന്‍സ് വിഭാഗത്തിന്റെ പതിവാണ്. ഇത്തരക്കാര്‍ പതിവായ സാന്നിധ്യമാകുമ്പോള്‍ അന്വേഷിക്കാറുമുണ്ട്.

റേഞ്ചിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് റിപ്പോര്‍ട്ട് ഇന്റലിജന്‍സ് എഡിജിപിക്ക് സമര്‍പ്പിക്കുക. ദിവസവും നടക്കുന്ന കൂടിക്കാഴ്ചയില്‍ ഈ വിവരങ്ങള്‍ എഡിജിപി മുഖ്യമന്ത്രിയെ അറിയിക്കും. ഒപ്പം ഒരു കോപ്പി ഡിജിപിക്കും നല്‍കും. താഴെത്തട്ടില്‍ നിന്ന് തയാറാക്കി വന്ന ഈ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ കാണാതായത്.

FOLLOW US PATHRAMONLINE

Similar Articles

Comments

Advertismentspot_img

Most Popular