കോവിഡ് വ്യാപനം രൂക്ഷം; തിരുവനന്തപുരത്ത് 10 ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ഡൗണ്‍

തിരുവനന്തപുരം: കോവിഡ് വ്യാപിക്കുന്ന തിരുവനന്തപുരത്തെ തീരദേശ മേഖലകളില്‍ 10 ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. മൂന്ന് ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി തിരിച്ചാണ് ലോക്ഡൗണ്‍ നടപ്പാക്കുന്നത്.

ലോക്ഡൗണ്‍ നടപ്പാക്കുന്ന തീരദേശമേഖലകളിലെ ഓരോ കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ അഞ്ചുകിലോ അരിയും ഒരു കിലോ ധാന്യവും സൗജന്യമായി വിതരണം ചെയ്യും. സമൂഹവ്യാപനമുണ്ടായതിനെ തുടര്‍ന്ന് തീരദേശ മേഖലകള്‍ മൂന്ന് കണ്ടെയിന്‍മെന്‍് സോണാക്കി തിരിച്ച് രാത്രി 12 മണി മുതല്‍ അടച്ചിടും.

സോണ്‍ ഒന്നില്‍ ഇടവ മുതല്‍ പെരുമാതുറ വരെയുള്ള ഭാഗങ്ങളും സോണ്‍ രണ്ടില്‍ പെരുമാതുറ മുതല്‍ വിഴിഞ്ഞം വരെയുള്ള ഭാഗങ്ങളും സോണ്‍ മൂന്നില്‍ വിഴിഞ്ഞം മുതല്‍ പൊഴിയൂര്‍ വരെയും ഉള്‍പ്പെടും. ഈ മേഖലകളില്‍ നിന്ന് ആര്‍ക്കും പുറത്തേക്കോ അകത്തേക്കോ പ്രവേശനമുണ്ടാകില്ല.

follow us pathramonline

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7