സംസ്ഥാനത്ത് ഇന്ന് 593 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ,364 പേര്‍ക്ക ‌സമ്പര്‍ക്കത്തിലൂടെയാണ് രോഗം, മൊത്തം രോഗികള്‍ 11659 ആയി, ‌രണ്ട് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 593 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11659 ആയി. 364 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 116 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 90 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 19 ആരോഗ്യപ്രവര്‍ത്തകര്‍, 1 ഡി.എസ്.സി ജവാന്‍, 1 ഫയര്‍ഫോഴ്‌സ് ജീവനക്കാരന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് ‌രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു.

തിരുവനന്തപുരം 173

കൊല്ലം 53

പത്തനംതിട്ട 28

ആലപ്പുഴ 42

കോട്ടയം 16

ഇടുക്കി 28

എറണാകുളം 44

തൃശൂർ 21

പാലക്കാട് 49

മലപ്പുറം 19

കോഴിക്കോട് 26

വയനാട് 26

കണ്ണൂർ 39

കാസർകോഡ് 29

തിരുവനന്തപുരം 7, പത്തനംതിട്ട 18, ആലപ്പുഴ 36, കോട്ടയം 6, ഇടുക്കി 6, എറണാകുളം 9, തൃശൂര്‍ 11, പാലക്കാട് 25, മലപ്പുറം 26, കോഴിക്കോട് 9, വയനാട് 4, കണ്ണൂര്‍ 38, കാസര്‍കോട് 9 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

24 മണിക്കൂറിനകം 18967 സാംപിളുകള്‍ പരിശോധിച്ചു. 173932 പേരാണ് നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 6841 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. ഇന്ന് 1053 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 6416 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

ഇതുവരെ 2,85,158 സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചു 7016 സാംപിളുകളുടെ ഫലം വരാനുണ്ട്.

സംസ്ഥാനത്തെ ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 299 ആയി.

follow us pathramonline

pathram:
Related Post
Leave a Comment