തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 593 പേര്‍ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏറ്റവും കൂടുതല്‍ തിരുവനന്തപൂരത്താണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 173 പേര്. രണ്ടാമത് കൊല്ലം 53 പേര്, ജില്ല തിരിച്ചുള്ള കണക്ക് താഴെ.
തിരുവനന്തപുരം 173
കൊല്ലം 53
പത്തനംതിട്ട 28
ആലപ്പുഴ 42
കോട്ടയം 16
ഇടുക്കി 28
എറണാകുളം 44
തൃശൂര്‍ 21
പാലക്കാട് 49
മലപ്പുറം 19
കോഴിക്കോട് 26
വയനാട് 26
കണ്ണൂര്‍ 39
കാസര്‍കോഡ് 29
ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11659 ആയി. ഇന്ന് 364 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 116 പേര് വിദേശത്ത് നിന്നും എത്തിയവരാണ്. 90 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 19 ആരോഗ്യപ്രവര്‍ത്തകര്‍, 1 ഡി.എസ്.സി ജവാന്, 1 ഫയര്‍ഫോഴ്സ് ജീവനക്കാരന് എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു.
follow us pathramonline
Leave a Comment