കോവിഡില്‍നിന്നു രക്ഷ നേടാന്‍ ഏറ്റവും കൂടുതല്‍ സഹായിക്കുന്നത് ഫെയ്‌സ് മാസ്‌കുകള്‍ തന്നെ; ഇങ്ങനെ പറയുന്നതിനുള്ള കാരണം ഇതാണ്

കോവിഡില്‍നിന്നു രക്ഷ നേടാന്‍ ഏറ്റവും സഹായിക്കുന്നത് ഫെയ്‌സ് മാസ്‌കുകള്‍തന്നെയെന്നു പഠനം. ഇത് വൈറസ് പടരുന്നതിനെ കുറയ്ക്കുന്നതാണ് കാരണം. വാള്‍മാര്‍ട്ട് ആണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. മാസ്‌ക് ധരിക്കുകയും കൈകള്‍ അടിക്കടി വൃത്തിയാക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്താല്‍ രണ്ടു മാസത്തിനുള്ളില്‍ കൊറോണയെ തടുക്കാന്‍ സാധിക്കുമെന്ന് കഴിഞ്ഞ ദിവസം സിഡിസി ഡയറക്ടര്‍ പറഞ്ഞിരുന്നു.

universal masking വഴി വൈറസ് വ്യാപനത്തെ തടയുന്നതില്‍ വലിയ മുന്നേറ്റം നടത്താന്‍ സാധിക്കും എന്നാണ് ഗവേഷകരും അഭിപ്രായപ്പെടുന്നത്. സുരക്ഷാനടപടികള്‍ സ്വീകരിക്കാത്ത ഒരാള്‍ക്ക് കോവിഡ് പിടികൂടാനുള്ള സാധ്യത 17.4% ആണ്. അതേസമയം ഇവ ഉപയോഗിക്കുന്ന ആള്‍ക്ക് ആ സാധ്യത 3.1% ആയി കുറയുകയും ചെയ്യുന്നുണ്ട്.

12 മുതല്‍ 16 വരെ ലെയര്‍ കോട്ടന്‍ ഉള്ള സര്‍ജിക്കല്‍ മാസ്‌ക്, കോട്ടന്‍ മാസ്‌ക് എന്നിവയാണ് ഏറ്റവും നല്ലത്. അതുപോലെ സാമൂഹിക അകലം ഒരാളുടെ രോഗസാധ്യത 12.8% കുറയ്ക്കുന്നുവെന്നും ഗവേഷകര്‍ പറയുന്നു. രോഗലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടോയെന്നതു പോലും പരിഗണിക്കാതെ ആളുകള്‍ മാസ്‌ക് ധരിക്കല്‍ ശീലമാക്കിയാല്‍ അത് വ്യാപനനിരക്ക് ഗണ്യമായി കുറയ്ക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.

രോഗമില്ലാത്ത അവസ്ഥയിലും മാസ്‌ക് ധരിക്കുന്നതും ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടതിനുശേഷം മാത്രം മാസ്‌ക് ധരിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും പഠനം കണ്ടെത്തിയിട്ടുണ്ട്. വ്യാപകമായ ഫെയ്‌സ് മാസ്‌ക് ഉപയോഗവും ശാരീരിക അകലം പാലിക്കുന്നതും ലോക്ഡൗണും കൂടി ചേരുമ്പോള്‍ വൈറസ് വ്യാപനം ഗണ്യമായി കുറയ്ക്കാമെന്നാണ് ഈ പഠനം പറയുന്നത്.

follow us pathramonline

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7