ലക്ഷണങ്ങളില്ലെങ്കിൽ ആന്റിജൻ പരിശോധന മതി: ഐസിഎംആർ

ന്യൂഡൽഹി : രോഗലക്ഷണങ്ങളില്ലെങ്കിൽ ഒരാൾക്കു കോവിഡില്ലെന്നുറപ്പിക്കാൻ ആന്റിജൻ പരിശോധന മതിയാവുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ). ആന്റിജൻ പരിശോധനയുടെ എണ്ണം കൂട്ടാൻ നിർദേശിച്ചു ഐസിഎംആർ സംസ്ഥാനങ്ങൾക്കയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ആന്റിജൻ പരിശോധന നെഗറ്റീവായാലും രോഗമില്ലെന്നുറപ്പിക്കാൻ ആർടി പിസിആർ ടെസ്റ്റ് കൂടി നടത്തണമെന്നായിരുന്നു നേരത്തെയുള്ള നിർദേശം. എന്നാൽ, രോഗലക്ഷണങ്ങളുണ്ടെങ്കിൽ മാത്രം ആന്റിജനു ശേഷം ആർടി പിസിആർ പരിശോധന നടത്തിയാൽ മതിയെന്നാണ് ഇപ്പോഴത്തെ നിർദേശം.

പനി, ചുമ, തൊണ്ടവേദന ഇവയിലേതെങ്കിലുമൊരു ലക്ഷണമുള്ളവരാണ് ആന്റിജൻ നെഗറ്റീവായാലും കോവിഡ് നിർണയത്തിനുള്ള ആർടി പിസിആർ നടത്തേണ്ടത്. അതേസമയം, ആന്റിജൻ പരിശോധന ഫലം പോസിറ്റീവായാൽ കോവിഡ് നിസ്സംശയം സ്ഥിരീകരിക്കാമെന്നാണ് ഐസിഎംആർ ചൂണ്ടിക്കാട്ടുന്നത്.

അരമണിക്കൂറിനുള്ളിൽ ഫലം അറിയാമെന്നതും ചെലവു കുറവാണെന്നതുമാണ് ആന്റിജൻ പരിശോധനയുടെ നേട്ടം. മറ്റ് കോവിഡ് പരിശോധനകളിലേതു പോലെ സങ്കീർണമായ ഉപകരണങ്ങളുടെ ആവശ്യവുമില്ല.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7