കോവിഡ് പ്രതിസന്ധി : മെയ് – ജൂൺ മാസത്തെ പെൻഷൻ ഈ മാസം അവസാനം വിതരണം ചെയ്യും

കോവിഡ് പ്രതിസന്ധിയുടെ കാലത്ത് പാവപ്പെട്ട ജനങ്ങള്‍ക്കുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കൈത്താങ്ങ് | തുടരുകയാണ്. മെയ് ജൂൺ മാസങ്ങളിലെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഈ മാസം അവസാനം വിതരണം ചെയ്യും.

ഏകദേശം 48.5 ലക്ഷം പേരുടെ കൈകളില്‍ പെന്‍ഷനെത്തും. ക്ഷേമനിധി ബോര്‍ഡുകളില്‍ പതിനൊന്നു ലക്ഷത്തോളം പേര്‍ക്കാണ് പെന്‍ഷന്‍ കിട്ടുക.

സാമൂഹ്യസുരക്ഷാ പെന്‍ഷന് 1165 കോടിയും ക്ഷേമനിധി ബോര്‍ഡുകള്‍ക്ക് 160 കോടിയും അനുവദിച്ചിട്ടുണ്ട്.

സാധാരണ വിഷുവിനുശേഷം ഓണത്തിനാണ് പെൻഷൻ വിതരണം. ഇത്തവണ കോവിഡ് 19 കാരണം അടച്ചുപൂട്ടൽ തുടരുന്ന സാഹചര്യത്തിൽ‌ ജനങ്ങളുടെ കൈയിൽ പണം എത്തിക്കാനാണ്‌ പെൻഷൻ വിതരണം നേരത്തെയാക്കിയത്‌‌. കഴിഞ്ഞ ഒക്ടോബർ നവംബർ മാസത്തെ വിധവാ പെൻഷൻ ലഭിക്കാത്തവർക്ക്‌, ആ തുകയും ഇത്തവണ നൽകും.

Similar Articles

Comments

Advertismentspot_img

Most Popular