ശിവശങ്കരനെ ചോദ്യം ചെയ്യൽ നാലര മണിക്കൂർ പിന്നിട്ടു.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ശിവശങ്കരനെ ചോദ്യം ചെയ്യൽ തുടരുന്നു. നാലര മണിക്കൂർ പിന്നിട്ടു.കസ്റ്റംസ് ഓഫിസിൽ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുകയായിരുന്നു. സ്വർണക്കടത്ത് കേസിലെ അന്വേഷണ സംഘം നേരത്തെ ശിവശങ്കറിന്റെ വീട്ടിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടിസ് നൽകി.

എയർ കാർഗോ കമ്മിഷണർ രാമമൂർത്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. ഔദ്യോഗിക ബോർഡ് ഇല്ലാത്ത വാഹനത്തിലാണ് ഇവർ വന്നത്. കുറച്ചുസമയം മാത്രമാണ് ശിവശങ്കറിന്റെ വീട്ടിൽ ചെലവഴിച്ചത്. സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തിന്റെയും സ്വപ്നയുടെയും ഫോണ്‍ രേഖ പുറത്തുവന്നപ്പോൾ, സരിത് പലതവണ എം.ശിവശങ്കറിനെ വിളിച്ചതായി തെളിഞ്ഞിരുന്നു.

ശിവശങ്കറിനെ സംശയ നിഴലിലാക്കുന്നത്.

1) സ്വപ്നയും സരിത്തുമായി ഔദ്യോഗികമെന്നതിനപ്പുറമുള്ള അടുപ്പം.

2) ഔദ്യോഗികമായി പരിചയപ്പെടാൻ സാധ്യതയില്ലാത്ത സന്ദീപുമായും ബന്ധം.

3) ശിവശങ്കറിന്‍റെ ഫ്ലാറ്റിൽ ഒത്തു ചേർന്നെന്ന സരിത്തിന്‍റെ മൊഴി

4) ശിവശങ്കറിന്‍റെ ഫ്ലാറ്റുള്ള സമുച്ചയത്തിൽ ജൂൺ അവസാനം സ്വപ്നയുടെ ഭർത്താവ് ജയശങ്കർ ഫ്ലാറ്റ് വാടകക്കെടുത്തെന്ന സംശയം. വാടക റജിസ്റ്റർ കസ്റ്റംസ് പരിശോധിക്കുന്നു.

5) നാലുപേരുടെയും ഫോണ്‍ രേഖകൾ

Similar Articles

Comments

Advertismentspot_img

Most Popular