ആരും സമരം ചെയ്യരുത്.. സത്യം വിളിച്ചു പറയരുത്.. കൊറോണ പകരും; എറണാകുളത്തെ കോവിഡ് കണക്കിൽ പിഴവ്; വിവാദം ഉയരുന്നു

എറണാകുളത്ത് ഇന്നലെ 50ലേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. എന്നാൽ, മുഖ്യമന്ത്രി വെളിപ്പെടുത്തിയത് 15 മാത്രം. ഔദ്യോഗികകണക്കില്‍ 33 പേരെ ഉള്‍പെടുത്തിയില്ല, ഔദ്യോഗികലിസ്റ്റില്‍ 20 പേര്‍മാത്രം. പിഴവ് സമ്മതിച്ചത് ഹൈബി ഈഡന്‍ എംപി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ്.

സാങ്കേതികകാരണങ്ങള്‍ മൂലമെന്നാണ് മന്ത്രിയുടെ വിശദീകരണം. രോഗികളെ ഇന്നലെത്തന്നെ ആശുപത്രിലേക്ക് മാറ്റി. കണക്ക് ജില്ലാഭരണകൂടത്തിലേക്ക് എത്താന്‍ വൈകിയതാണെന്നും മന്ത്രി പറഞ്ഞു. അതേസമയം, ചെല്ലാനത്ത് 224 പേരെ പരിശോധിച്ചതില്‍ 84 പേര്‍ക്ക് രോഗം, സ്ഥിതി ഗുരുതരമാണ്.

ഇതു സംബന്ധിച്ച് ഹൈബി ഈഡല്‍ എംപി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങനെ: ‘ഇന്നലെ എറണാകുളത്ത് കോവിഡ് പോസിറ്റീവായത് 50 പേർക്ക്… ചില സാങ്കേതിക കാരണങ്ങൾ മൂലം 33 പേരെ ഉൾപ്പെടുത്താൻ സാധിച്ചില്ല.. ചെല്ലാനത്ത് ഇത് വരെ 83 പേർക്ക് കോവിഡ് പോസിറ്റീവ്’

ജില്ലയുടെ ചുമതലയുള്ള മന്ത്രിയുടെ വാക്കുകൾ… അതും എന്റെ പത്ര സമ്മേളത്തിന് ശേഷം.. ഇത്രയേ ഞാൻ പറഞ്ഞുള്ളു.

ഗുരുതരമായ ഒരു സാഹചര്യത്തെ ഒരു സർക്കാർ നേരിടുന്ന രീതിയാണ്..ഡി റ്റി പി ഓപ്പറേറ്റർ ഇല്ലായിരുന്നെന്ന്.

NB: ആരും സമരം ചെയ്യരുത്..സത്യം വിളിച്ചു പറയരുത്.. കൊറോണ പകരും.

Follow us on pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7