റാസല്‍ഖൈമ/കരിപ്പൂര്‍ : റാസല്‍ഖൈമയില്‍നിന്നു കോഴിക്കോട് വിമാനത്താവളത്തിലെത്തിയ, യുവതിയടക്കമുള്ള 4 പേരില്‍നിന്ന് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് സ്വര്‍ണം പിടിച്ചു.
കണ്ടെടുത്ത മിശ്രിതത്തില്‍നിന്നു 2.3 കിലോഗ്രാം സ്വര്‍ണം പ്രതീക്ഷിക്കുന്നതായും ഏകദേശം 1.14 കോടി രൂപ വില കണക്കാക്കുന്നതായും കസ്റ്റംസ് അറിയിച്ചു. സ്‌പൈസ് ജെറ്റിന്റെ ചാര്‍ട്ടേഡ് വിമാനത്തില്‍ എത്തിയ തിരുവനന്തപുരം സ്വദേശിനി സീന മോള്‍ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 1.8 കിലോഗ്രാം സ്വര്‍ണ മിശ്രിതമാണു കണ്ടെടുത്തത്.
ഇതേ വിമാനത്തില്‍ എത്തിയ കാസര്‍കോട് സ്വദേശികളായ അബ്ദുല്‍ സത്താര്‍, മുഹമ്മദ് ഫൈസല്‍, മുഹമ്മദ് മിദ്ലാജ് എന്നിവരില്‍ നിന്നാണ് ബാക്കി സ്വര്‍ണം പിടിച്ചത്.
FOLLOW US: pathram online latest news