എറണാകുളം ജില്ലയിൽ ഇന്ന് 50 പേർക്ക് രോഗം സ്ഥിരീകരിച്ചു.
*വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് വന്നവർ*
• ജൂലൈ 9 ന് ബാംഗ്ലൂർ കൊച്ചി വിമാനത്തിലെത്തിയ 29 വയസ്സുള്ള മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ബീഹാർ സ്വദേശി
• ജൂലൈ 6 ന് മുംബൈ കൊച്ചി വിമാനത്തിലെത്തിയ 23 വയസ്സുള്ള മഹാരാഷ്ട്ര സ്വദേശി
• ജൂലായ് 4ന് ജദ്ദ- കൊച്ചി വിമാനത്തിലെത്തിയ 1,4 ,29 വയസുള്ള കാലടി സ്വദേശികൾ
• ജൂലായ് 2ന് ഡെൽഹി – കൊച്ചി വിമാനത്തിലെത്തിയ 58 വയസുള്ള ഡെൽഹി സ്വദേശി
• ജൂലൈ 10 ന് റിയാദ് കൊച്ചി വിമാനത്തിലെത്തിയ 63 വയസ്സുള്ള തൃശൂർ സ്വദേശി
• ജൂൺ 25 ന് കുവൈറ്റ് – കൊച്ചി വിമാനത്തിലെത്തിയ 41 വയസുള്ള തേവര സ്വദേശി
• ജൂൺ 27 ന് ദുബായ് കൊച്ചി വിമാനത്തിലെത്തിയ 54 വയസുള്ള ചെല്ലാനം സ്വദേശിനി
*സമ്പർക്കം വഴി രോഗബാധിതരായവർ*
.
ജൂലായ് 5 ന് രോഗം സ്ഥിരീകരിച്ച നെടുമ്പാശേരി വിമാനത്താവളത്തിലെ ജീവനക്കാരിയുടെ ബന്ധുവായ 65 വയസുള്ള നെടുമ്പാശേരി സ്വദേശിനി
• 10 വയസ്സുള്ള എടത്തല സ്വദേശി, കുട്ടിയുടെ അമ്മയ്ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു
• 19 വയസ്സുള്ള ചെല്ലാനം സ്വദേശി
• 39 വയസ്സുള്ള ചെല്ലാനം സ്വദേശിനി
• 46 വയസ്സുള്ള ചെല്ലാനം സ്വദേശിനി
• 23 വയസ്സുള്ള ആലുവ മുനിസിപ്പാലിറ്റിയിലെ ശുചീകരണ തൊഴിലാളിയായ ആലുവ സ്വദേശി,
• 19 വയസ്സുള്ള നെടുമ്പാശ്ശേരി സ്വദേശി
• ജൂലൈ 3 ന് രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശിനിയുടെ സമ്പർക്കപ്പട്ടികയിലുള്ള 40 വയസ്സുള്ള എളംകുന്നപ്പുഴ സ്വദേശിനി
• 21 വയസ്സുള്ള കൂവപ്പടി സ്വദേശി
• 24 വയസ്സുള്ള ചെല്ലാനം സ്വദേശിനി
• 38 വയസ്സുള്ള ചെല്ലാനം സ്വദേശി
• 38 വയസ്സുള്ള ചെല്ലാനം സ്വദേശിനി
• 53 വയസ്സുള്ള ചെല്ലാനം സ്വദേശിനി
• 33 വയസ്സുള്ള ചെല്ലാനം സ്വദേശി
• 19 വയസ്സുള്ള ചെല്ലാനം സ്വദേശി
• 10 വയസ്സുള്ള ചെല്ലാനം സ്വദേശി
• ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച മുളവുകാട് സ്വദേശിനിയുടെ സമ്പർക്ക പട്ടികയിലുള്ള 84.74,12 വയസ്സുള്ള മുളവുകാട് സ്വദേശികൾ
• 27 വയസ്സുള്ള ചെല്ലാനം സ്വദേശിനി
• 7 വയസ്സുള്ള ചെല്ലാനം സ്വദേശി
• 50 വയസ്സുള്ള തൃശൂർ സ്വദേശിയായ വൈദികൻ
• 60 വയസ്സുള്ള കൊച്ചി സ്വദേശി
• ജൂലായ് 4ന് രോഗം സ്ഥിരീകരിച്ച കടുങ്ങല്ലൂർ സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള 44 വയസുള്ള കടുങ്ങല്ലൂർ സ്വദേശി
• ആലുവ മാർക്കറ്റിലെ ഡ്രൈവറായ 43 വയസ്സുള്ള ചെങ്ങമനാട് സ്വദേശി
• ജൂലായ് 3ന് രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശിനിയുടെ സമ്പർക്ക പട്ടികയിലുള്ള 36 വയസുള്ള എറണാകുളം ജനറൽ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകയായ ചോറ്റാനിക്കര സ്വദേശിനി
• ആലുവ മാർക്കറ്റിലെ ഓട്ടോ ഡ്രൈവറായ 40 വയസ്സുള്ള ചൂർണിക്കര സ്വദേശി
• ജൂലായ് 4ന് രോഗം സ്ഥിരീകരിച്ച കടുങ്ങല്ലൂർ സ്വദേശിയുടെ സമ്പർക്കപ്പട്ടികയിൽ ഉള്ള 39 വയസുള്ള കടുങ്ങല്ലൂർ സ്വദേശി
• 17 വയസ്സുള്ള ചെല്ലാനം സ്വദേശി
• 31 വയസ്സുള്ള കളമശ്ശേരി മെഡിക്കൽ കോളേജിലെ ശുചീകരണ ജോലിക്കാരനായ കളമശ്ശേരി സ്വദേശി
• 25 വയസ്സുള്ളവെങ്ങോല സ്വദേശിനി,
• ഇന്നലെ രോഗം സ്ഥിരീകരിച്ച കവളങ്ങാട് സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള 20, 47 വയസുള്ള കവളങ്ങാട് സ്വദേശിനികൾ
• ആലുവ മുനിസിപ്പാലിറ്റിയിലെ തൊഴിലാളിയായ 43 വയസ്സുള്ള ആലുവ സ്വദേശിനി
• ജൂലൈ 7 ന് രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശിയുടെ സമ്പർക്കപ്പട്ടികയിലുള്ള 48 വയസ്സുള്ള ചെല്ലാനം സ്വദേശി
• 27 വയസുള്ള ചളിക്കവട്ടം സ്വദേശി
• 40 വയസ്സുള്ള ചെല്ലാനം സ്വദേശിനി
• 45 വയസ്സുള്ള ചെല്ലാനം സ്വദേശി
• 24 വയസ്സുള്ള ചെല്ലാനം സ്വദേശി
• 20 വയസ്സുള്ള ചെല്ലാനം സ്വദേശി
• 53 വയസ്സുള്ള ആലുവ സ്വദേശി
• ഇന്നലെ ആലപ്പുഴ ജില്ലയിൽ രോഗം സ്ഥിരീകരിച്ച 8 ചെല്ലാനം സ്വദേശികളും, ആലപ്പുഴ ജില്ലയിൽ രോഗം സ്ഥിരീകരിച്ച 2 പേരും ഇടുക്കി ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഒരാളും നിലവിൽ എറണാകുളത്താണ് ചികിത്സയിലുള്ളത്.
• ഇന്ന് 5 പേർ രോഗമുക്തി നേടി. ജൂൺ 25 ന് രോഗം സ്ഥിരീകരിച്ച 29 വയസുള്ള കോതമംഗലം സ്വദേശി, ജൂൺ 19 ന് രോഗം സ്ഥിരീകരിച്ച 33 വയസുള്ള കോതമംഗലം സ്വദേശി, ജൂലൈ 1 ന് രോഗം സ്ഥിരീകരിച്ച 24 വയസുള്ള കവളങ്ങാട് സ്വദേശിനി, ജൂൺ 30 ന് രോഗം സ്ഥിരീകരിച്ച 27 വയസുള്ള കുന്നുകര സ്വദേശി , ജൂൺ 29 ന് രോഗം സ്ഥിരീകരിച്ച 47 വയസുള്ള ആലപ്പുഴ സ്വദേശിയും രോഗമുക്തി നേടി.
• ഇന്ന് 1245 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 751 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 13365 ആണ്. ഇതിൽ 11622 പേർ വീടുകളിലും, 457 പേർ കോവിഡ് കെയർ സെന്ററുകളിലും 1286 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 67 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.
കളമശ്ശേരി മെഡിക്കൽ കോളേജ്- 62
സ്വകാര്യ ആശുപത്രി-5
• വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 19 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
കളമശ്ശേരി മെഡിക്കൽ കോളേജ്- 5
മൂവാറ്റുപുഴ ജനറൽ ആശുപത്രി-1
അങ്കമാലി അഡ്ലക്സ്- 5
സ്വകാര്യ ആശുപത്രി-8
• ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 367 ആണ്.
കളമശ്ശേരി മെഡിക്കൽ കോളേജ് – 123
അങ്കമാലി അഡ്ലക്സ്- 184
ഐ.എൻ.എച്ച്.എസ് സഞ്ജീവനി – 2
മൂവാറ്റുപുഴ ജനറൽ ആശുപത്രി-1
പറവൂർ താലൂക്ക് ആശുപത്രി- 2
സ്വകാര്യ ആശുപത്രികൾ – 55
.
• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 329 ആണ്. കളമശ്ശേരി മെഡിക്കൽ കോളേജിൽ 139 പേരും അങ്കമാലി അഡല്ക്സിൽ 185 പേരും ഐ.എൻ.എച്ച്.എസ് സഞ്ജീവനിയിൽ 2 പേരും, സ്വകാര്യ ആശുപത്രിയിൽ 3 പേരും ചികിത്സയിലുണ്ട്.
• ഇന്ന് ജില്ലയിൽ നിന്നും റൂട്ടീൻ പരിശോധനയുടെ ഭാഗമായി 463 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 540 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ 50 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 1265 ഫലങ്ങളാണ് ലഭിക്കാനുള്ളത്.
• ജില്ലയിലെ സ്വകാര്യ ലാബുകളിൽ ഇന്ന് 1725 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.
• സെന്റ്. സേവിയേഴ്സ് കോളേജ് ആലുവ, ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ്, എളംകുന്നപുഴ എന്നിവിടങ്ങളിലെ എൻ എസ് എസ് വോളന്റിയര്മാര്ക്ക് കോവിഡ് പ്രതിരോധ മാർഗങ്ങളെക്കുറിച്ച് ബോധവത്ക്കരണം നടത്തി.
• ഇന്ന് 423 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 134 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• വാർഡ് തലങ്ങളിൽ 3820 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 499 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു. കൂടാതെ ഇന്ന് ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ എത്തിയ 65 ചരക്കു ലോറികളിലെ 80 ഡ്രൈവർമാരുടെയും ക്ളീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 37 പേരെ ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു.
FOLLOW US: pathram online