പൂന്തുറയില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് ജനങ്ങള്‍ തെരുവിലിറങ്ങി. കോവിഡ് പോസിറ്റീവായവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്നും അനാവശ്യ നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്തിയെന്നുമാണ് നാട്ടുകാരുടെ ആരോപണം. മൂന്നുപോലീസ് വാഹനങ്ങള്‍ തടഞ്ഞിട്ടു.
അതേസമയം, പൂന്തുറയില്‍ രോഗം പടര്‍ന്നത് അയൽ സംസ്ഥാനക്കാരില്‍ നിന്നെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. രോഗം പടര്‍ന്ന ഇതര സംസ്ഥാനത്തില്‍ നിന്നുള്ളവരോട് ഇടപെടുന്നതില്‍ ശ്രദ്ധവേണം. പൂന്തുറയില്‍ പ്രായമായവര്‍ക്ക് സുരക്ഷിത കേന്ദ്രമൊരുക്കാന്‍ ആലോചന. പരമാവധി വീടുകളില്‍ കഴിയണമെന്ന് ആരോഗ്യമന്ത്രി. വീടാണ് സുരക്ഷിതകേന്ദ്രം. കൊച്ചി മാര്‍ക്കറ്റില്‍ രോഗം പടര്‍ന്നത് അന്യസംസ്ഥാനക്കാരില്‍ നിന്നാവാമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
പൂന്തുറ ഉള്‍പ്പെടുന്ന തീരമേഖലയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാണ്. ഒരാഴ്ചക്കിടെ 196 പേര്‍ക്കാണ് ഇവിടെ മാത്രം കോവിഡ് പോസിറ്റീവായത്. മാണിക്യവിളാകം, പുത്തന്‍പളളി , വളളക്കടവ്, ബീമാപളളി, ബീമാപളളി ഈസ്ററ്, വലിയതുറ, മുട്ടത്തറ വാര്‍ഡുകളിലും കടുത്ത നിയന്ത്രങ്ങളാണ് നിവിലുളളത്.
റേഷന്‍ വാങ്ങാനും ആശുപത്രി ആവശ്യത്തിനുമല്ലാതെ വീടിനു പുറത്തിറങ്ങുന്നവരെ നിര്‍ബന്ധിതമായി ക്വാറന്റീന്‍ കേന്ദ്രങ്ങളിലേയ്ക്ക് മാററും. രോഗവ്യാപനം വര്‍ധിച്ചാല്‍ ഒരാഴ്ചത്തേയ്ക്ക് പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക്ഡൗണ്‍ നീട്ടിയേക്കും. സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കും ബേക്കറിക്കടക്കാരനും കെ എസ് ആര്‍ ടി സി സ്റ്റേഷന്‍ മാസ്ററര്‍ക്കുമുള്‍പ്പെടെ രോഗം സ്ഥിരീകരിച്ചതിനേത്തുടര്‍ന്ന് എല്ലാ വാര്‍ഡുകളും കണ്‍ടെയിന്റ്മെന്റ് സോണായ ആര്യനാടും സമൂഹവ്യാപനത്തിന്റെ ഭീതിയിലാണ്.
Follow us on pathram online