ടിക് ടോക്ക് ഇന്ത്യില്‍ തിരിച്ചെത്തിയോ? ടിക് ടോക്ക് പ്രോ ഇന്ത്യയില്‍ കെണിയില്‍ വീഴരുതെന്ന് മുന്നറിയിപ്പ്

ടിക് ടോക്കും മറ്റ് 58 ചൈനീസ് ആപ്ലിക്കേഷനുകളും ഇന്ത്യയില്‍ നിരോധിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷം, ആപ്ലിക്കേഷന്‍ രാജ്യത്ത് തിരിച്ചെത്തിയെന്ന് അവകാശപ്പെടുന്ന ഒരു വാട്‌സാപ് സന്ദേശം പ്രചരിക്കുന്നുണ്ട്. എന്നാല്‍ നിങ്ങള്‍ ഇന്റര്‍നെറ്റില്‍ വായിക്കുന്നതെല്ലാം ശരിയല്ല, ഇത് തീര്‍ച്ചയായും അങ്ങനെയല്ല എന്ന് വ്യക്തമാക്കുന്നതാണ് ഈ മെസേജും. ടിക് ടോക്ക് നിരോധനം മുതലെടുത്ത് അവരുടെ സ്വകാര്യ ഡേറ്റ നേടുന്നതിനായി ഹാനികരമായ ലിങ്കില്‍ ക്ലിക്കുചെയ്യുന്നതിന് ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനുള്ള സൈബര്‍ കുറ്റവാളികളുടെ മറ്റൊരു ശ്രമമാണ് ഈ സന്ദേശം. ഇത്തരം എന്തെങ്കിലും സന്ദേശം ലഭിക്കുകയാണെങ്കില്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യാതെ പൂര്‍ണമായും അവഗണിക്കുക.

ടിക് ടോക്കിന്റെ പുതിയ പതിപ്പ് ടിക് ടോക്ക് പ്രോ ഇന്ത്യയില്‍ അവതരിപ്പിച്ചെന്നും പുതിയ ലങ്കില്‍ പോയി ഡൗണ്‍ലോഡ് ചെയ്യാമെന്നുമാണ് മെസേജ്. സൈബര്‍ കുറ്റവാളികളാണ് ഈ മാള്‍വെയര്‍ പ്രചരിപ്പിക്കുന്നതിന് പിന്നിലെന്ന് വ്യക്തമാണ്. ‘ടിക് ടോക്ക് വിഡിയോ ആസ്വദിച്ച് ക്രിയേറ്റീവ് വിഡിയോകള്‍ വീണ്ടും സൃഷ്ടിക്കുക. ഇപ്പോള്‍ ടിക്ക് ടോക്ക് ലഭ്യമാണ് (ടിക് ടോക്ക് പ്രോ) അതിനാല്‍ താഴെ നിന്ന് ഡൗണ്‍ലോഡ് ചെയ്യുക.’ സന്ദേശത്തിന് തൊട്ടുതാഴെയായി, ടിക് ടോക്ക് അജഗ ഫയലിലേക്കുള്ള ഒരു ലിങ്ക് ഷെയര്‍ ചെയ്തിട്ടുണ്ട്.

നിങ്ങള്‍ ലിങ്കില്‍ ക്ലിക്കുചെയ്യുകയാണെങ്കില്‍, ടിക് ടോക്കിന്റെ ഐക്കണ്‍ ഉള്ള ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ക്യാമറ, ഗാലറി, മറ്റുള്ളവ എന്നിവയിലേക്ക് പ്രവേശിക്കാന്‍ അനുവാദം ചോദിക്കുന്നുണ്ട്. എന്നില്‍, ആപ് പ്രവര്‍ത്തിക്കില്ല.

ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ആ ആപ്ലിക്കേഷന്‍ ലഭ്യമല്ലെന്നത് ശ്രദ്ധിക്കേണ്ടതാണ്. സുരക്ഷിതമല്ലാത്ത ഒരു പ്ലാറ്റ്‌ഫോമില്‍ നിന്ന് നിങ്ങള്‍ ഇത് ഡൗണ്‍ലോഡ് ചെയ്താല്‍ മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ഐഡികളും മറ്റ് സെന്‍സിറ്റീവ് ഡേറ്റയും നഷ്ടപ്പെട്ടേക്കാം. ടിക് ടോക്ക്, യുസി ബ്രൗസര്‍, ഷെയറിറ്റ്, കാംസ്‌കാനര്‍ തുടങ്ങി 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ ഇന്ത്യയില്‍ നിരോധിച്ചു. നിരോധനം പ്രഖ്യാപിച്ച ഉടന്‍ 59 അപ്ലിക്കേഷനുകളും ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ആപ്പ് സ്‌റ്റോറില്‍ നിന്നും നീക്കംചെയ്തു.

FOLLOW US: pathram online

Similar Articles

Comments

Advertisment

Most Popular

സ്തനാര്‍ബുദം ഒഴിവാക്കാൻ സ്തനങ്ങളെ അറിയാം; കിംസ് ഹോസ്‌പിറ്റൽ ഓങ്കോളജി കൺസൾട്ടന്റ്‌ ഡോ: എൽ. രജിത എഴുതുന്നു

നിങ്ങളുടെ സ്തനത്തിനുള്ളില്‍ എന്താണുള്ളത്? മുലയൂട്ടുന്ന സമയത്ത് പാല്‍ ഉത്പാദിപ്പിക്കുതിനുള്ള ലോബുകള്‍ എന്ന 10-20 ഗ്രന്ഥികള്‍ അടങ്ങുന്നതാണ് ഓരോ സ്തനവും. ഡക്ടുകള്‍ എന്നറിയപ്പെടുന്ന ചെറിയ കുഴലുകള്‍ വഴി പാല്‍ മുലക്കണ്ണിലേയ്ക്ക് എത്തുന്നു. ഏറിയോള എന്നറിയപ്പെടുന്ന കറുത്ത...

എം.ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

കൊച്ചി:മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ. സ്വർണ്ണക്കടത്തു കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്റ് ഇക്കാര്യം ആവശ്യപ്പെട്ടത്. സ്വപ്നയുടെ കസ്റ്റഡി നീട്ടാനുള്ള അപേക്ഷയിലാണ് ഇ.ഡി....

ദിവസവും 20000 രോഗികള്‍ ഉണ്ടാകും ; വരുന്ന രണ്ടാഴ്ച നിര്‍ണായകമെന്ന് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തില്‍ വരുന്ന രണ്ടാഴ്ച നിര്‍ണായകമെന്ന് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. വരുന്ന രണ്ടാഴ്ച രോഗബാധ പാരമ്യത്തിലെത്തുമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. സമ്പര്‍ക്ക വ്യാപനം കൂടിയാല്‍ സെപ്റ്റംബര്‍ ആദ്യവാരം പ്രതിദിന വര്‍ധന പതിനായിരത്തിനും...