സര്‍ക്കാരിന്റെ ഭാഗത്ത് ഗുരുതര വീഴ്ച: ആശുപത്രിയില്‍ നിന്നു കടന്ന 227 കോവിഡ് രോഗികള്‍ എവിടെ?

ചെന്നൈ: ആരോഗ്യവകുപ്പിന്റെ ഉറക്കം കെടുത്തി ആശുപത്രിയില്‍ നിന്നു കടന്ന 227 കോവിഡ് രോഗികള്‍. ജൂലൈ 5 വരെയുള്ള കണക്ക് അനുസരിച്ചു നഗരത്തിലെ വിവിധ ആശുപത്രികളില്‍ നിന്ന് 473 പേരാണ് അധികൃതരുടെ കണ്ണുവെട്ടിച്ചു കടന്നത്. ഇതില്‍ 246 പേരെ കണ്ടെത്തിയതായും 227 പേരെക്കുറിച്ചു വിവരമില്ലെന്നു ചെന്നൈ കോര്‍പറേഷന്‍ അറിയിച്ചു.

ക്വാറന്റീന്‍ ഭയന്ന് വ്യാജ വിലാസവും ഫോണ്‍ നമ്പരുമാണ് ഇവര്‍ നല്‍കിയത്. ഇതാണ് ഇവരെ കണ്ടെത്താന്‍ വൈകുന്നതെന്നു സിറ്റി പൊലീസ് പറഞ്ഞു. ചെന്നൈയില്‍ മാത്രം ദിവസേന 11,000 സാംപിള്‍ പരിശോധിക്കുന്നു. ഇവരുടെയെല്ലാം വിവരങ്ങള്‍ കൃത്യമാണോ എന്നു പരിശോധിക്കുക പ്രായോഗികമല്ലെന്നു കോര്‍പറേഷന്‍ കമ്മിഷണര്‍ ജി.പ്രകാശ് പറഞ്ഞു. അതേസമയം കോവിഡ് രോഗികളെ തുടര്‍ച്ചയായി കാണാതാവുന്നത് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള ഗുരുത വീഴ്ചയാണെന്നു പരാതിയുണ്ട്.

പുറത്തുകടക്കുന്ന രോഗികള്‍ ഒട്ടേറെ പേര്‍ക്കു രോഗ ഭീഷണി ഉയര്‍ത്തുന്നതായും ഇത്തരക്കാര്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യവും ശക്തമാണ്. വിലാസവും ഫോണ്‍ നമ്പരും കൃത്യമാണെന്ന് ഉറപ്പുവരുത്തേണ്ടത് ആരോഗ്യവകുപ്പിന്റെയും കോര്‍പറേഷന്റെയും ഉത്തരവാദിത്തമാണെന്നു സന്നദ്ധ പ്രവര്‍ത്തകര്‍ പറഞ്ഞു. സമൂഹവ്യാപനത്തിന് കാരണമാകുമെന്ന ആശങ്കയിലാണ് ആരോഗ്യ വിദഗ്ധര്‍.

Follow us: pathram online

Similar Articles

Comments

Advertisment

Most Popular

കരിപ്പൂർ വിമാന ദുരന്തം; മിംസ് ആശുപത്രിയിൽ ബന്ധുക്കളെ കാത്ത് ഒരു കുഞ്ഞ്

കരിപ്പൂർ വിമാന ദുരന്തത്തിൽ രക്ഷപ്പെടുത്തിയ ഒരു കുഞ്ഞ് സുരക്ഷിതയായി കോഴിക്കോട് മിംസ് ആശുപത്രിയിൽ. ജാഫർ എന്ന കൊണ്ടോട്ടി സ്വദേശിയാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. രണ്ടര വയസ്സ് തോന്നിക്കുന്ന പെൺകുഞ്ഞാണ് ഇത്. കോഴിക്കോട് മിംസ് ആശുപത്രിയിലാണ്...

വിമാന അപകടത്തിന് കാരണം മോശം കാലാവസ്ഥയെന്ന് പ്രാഥമിക വിവരം; പൈലറ്റിന് റണ്‍വേ കാണാനായില്ല

കരിപ്പൂരിലെ വിമാന അപകടത്തിന് കാരണം മോശം കാലാവസ്ഥയെന്ന് പ്രാഥമിക വിവരം. വ്യോമയാന മന്ത്രിക്ക് ഇത്തരത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് ഡിജിസിഎ നല്‍കിയിട്ടുണ്ട്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണം. പൈലറ്റിന് റണ്‍വേ കാണാന്‍ സാധിച്ചില്ല. സാങ്കേതിക...

കരിപ്പൂർ വിമാനാപകടം; പൈലറ്റ് അടക്കം മരണം 11 ആയി

കരിപ്പൂർ വിമാനാപകടത്തിൽ പൈലറ്റ് അടക്കം മരണം 11 എന്ന് വിവരം. കോഴിക്കോട് മെഡിക്കൽ കോളജിൽ 21 പേരെയാണ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരിൽ 5 പേർ മരണപ്പെട്ടു എന്നാണ് വിവരം. നേരത്തെ 4...