ടിവിയും മദ്യവും വേണമെന്ന് പറഞ്ഞ് ക്വാറന്റീനില്‍ കഴിയുന്ന പ്രവാസിയുടെ ബഹളം; ലഹരി ഉത്പന്നങ്ങളുമായി സുഹൃത്ത് എത്തി

വിദേശത്ത് നിന്നെത്തി സര്‍ക്കാര്‍ ക്വാറന്റീനില്‍ കഴിയുന്ന യുവാവിനെതിരെ ഹെല്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അംഗത്തിന്റെ പരാതി. ക്വാറന്റീന്‍ ലംഘിച്ചു സുഹൃത്തുക്കളെ ക്വാറന്റീന്‍ കേന്ദ്രത്തിലേക്കു വിളിച്ചുവരുത്തുന്നുവെന്നാണു പരാതി. പരാതിയെത്തുടര്‍ന്നു നടക്കാവ് സ്വദേശിക്കെതിരെ ടൗണ്‍ പൊലീസ് കേസെടുത്തു. ഇയാളെ കാണാനെത്തിയ ഗാന്ധിറോഡ് സ്വദേശി എന്‍.പി.മുസാബിറിനെതിരെയും കേസെടുത്തു. ക്വാറന്റീനിലുള്ളവരെ പരിചരിക്കാന്‍ എത്തിയപ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ മുസാബിറിനെ തിരിച്ചയച്ചിരുന്നു.

ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശം ലംഘിച്ച് വീണ്ടും മുസാബിര്‍ ലഹരി ഉല്‍പന്നങ്ങളുമായി ക്വാറന്റീന്‍ കേന്ദ്രത്തിലെത്തി. ക്വാറന്റീനില്‍ കഴിയുന്നയാള്‍ വിദേശത്തു നിന്ന് എത്തിയതു മുതല്‍ വൊളന്റിയര്‍മാരുമായി നിരന്തരം പ്രശ്നങ്ങളുണ്ടാക്കിയതായി പൊലീസ് അറിയിച്ചു. മുറിയില്‍ ടിവി വേണമെന്നു പറഞ്ഞാണു പ്രശ്നത്തിന്റെ തുടക്കം. പിന്നീട്, വിദേശത്ത് നിന്ന് എത്തിച്ച മദ്യവും ഇയാള്‍ കേന്ദ്രത്തില്‍നിന്നു കഴിച്ചതായും പൊലീസ് അറിയിച്ചു. ഹെല്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ വി.കെ.പ്രമോദിന്റെ പരാതിയിലാണു ടൗണ്‍ പൊലീസ് കേസെടുത്തത്.

Follow us on pathram online

Similar Articles

Comments

Advertisment

Most Popular

ദിവസവും 20000 രോഗികള്‍ ഉണ്ടാകും ; വരുന്ന രണ്ടാഴ്ച നിര്‍ണായകമെന്ന് ആരോഗ്യ വകുപ്പ് തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തില്‍ വരുന്ന രണ്ടാഴ്ച നിര്‍ണായകമെന്ന് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. വരുന്ന രണ്ടാഴ്ച രോഗബാധ...

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തില്‍ വരുന്ന രണ്ടാഴ്ച നിര്‍ണായകമെന്ന് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. വരുന്ന രണ്ടാഴ്ച രോഗബാധ പാരമ്യത്തിലെത്തുമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. സമ്പര്‍ക്ക വ്യാപനം കൂടിയാല്‍ സെപ്റ്റംബര്‍ ആദ്യവാരം പ്രതിദിന വര്‍ധന പതിനായിരത്തിനും...

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 63 തടവുകാര്‍ക്കു കൂടീ കോവിഡ്

തിരുവനന്തപുരം:പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 63 തടവുകാര്‍ക്കു കൂടീ കോവിഡ് സ്ഥിരീകരിച്ചു. ജയിലില്‍ ഇതോടെ 164 രോഗികളായി. കഴിഞ്ഞ ദിവസം 41 തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഒരു ഉദ്യോഗസ്ഥനും രോഗം കണ്ടെത്തി. മൂന്നു ദിവസത്തിനിടെ നടത്തിയ...

ഡിജിപി ലോക്നാഥ് ബെഹ്റ നിരീക്ഷണത്തില്‍

തിരുവനന്തപുരം: കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം എസ്.പി യു അബ്ദുള്‍ കരീമുമായും കളക്ടര്‍ കെ.ഗോപാലകൃഷ്ണനുമായും സമ്പര്‍ക്കത്തില്‍ വന്ന സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. മുന്‍കരുതലെന്ന നിലയിലാണ് ഡിജിപി സ്വന്തം...