തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതെന്ന് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എല്ലാ അഴിമതികളുടെയും പ്രഭവ കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറുകയാണ്. സ്പ്രിംങ്കളര്‍, ബേവ്‌ക്കോ ആപ്പ്, ഇ മൊബിലിറ്റി പദ്ധതിവരെയുള്ള അഴിമതികള്‍ ഇതിന് ഉദാഹരണമാണ്. സംസ്ഥാനത്ത് സ്വര്‍ണ കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ആരോപണവിധേയമാവുന്നത് ഇതാ?ദ്യമാണ്. ഇതിന്റെ എല്ലാം ഉത്തരവാദിത്വത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാന്‍ ആവില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് കുറ്റവാളികളുടെ കേന്ദ്രമായി മാറുകയാണെന്നും ചെന്നിത്തല പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നത് ആരാണെന്ന് പുറത്തു വരണം. െ്രെകബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതിയായ സ്വപ്ന സുരേഷിന് ആരാണ് ഐടി വകുപ്പില്‍ ജോലി നല്‍കിയത് എന്നും അന്വേഷിക്കണം. വസ്തുതകള്‍ ഇനിയും പുറത്ത് വരാനുണ്ട്. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
follow us: PATHRAM ONLINE