പുതിയ നിര്‍ദേശങ്ങള്‍…!!! പകർച്ചവ്യാധി നിയമ ഭേദഗതി വിജ്ഞാപനം സർക്കാർ പുറത്തിറക്കി

പകർച്ചവ്യാധി നിയമ ഭേദഗതി വിജ്ഞാപനം സർക്കാർ പുറത്തിറക്കി

ഇത് പ്രകാരം പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും വാഹനയാത്രയിലും മൂക്കും വായും മൂടുന്ന തരത്തിൽ മുഖാവരണം ധരിക്കണം . ഒരുവർഷം വരെയോ മറിച്ചൊരു വിജ്ഞാപനം ഇറങ്ങുന്നതുവരെയോ ആണ് നിയന്ത്രണം

രേഖാമൂലമുള്ള മുൻകൂർ അനുമതിയില്ലാതെ ധർണ , സമരം , ഘോഷയാത്ര , സമ്മേളനം , മറ്റു കൂടിച്ചേരലുകൾ എന്നിവ പാടില്ല

ഇത്തരം യോഗങ്ങൾക്ക് പരമാവധി പത്തുപേരിൽ കൂടാൻ പാടില്ല.
വിവാഹച്ചടങ്ങുകളിൽ ഒരേസമയത്ത് പരമാവധി 50 പേർ

മരണാനന്തര ചടങ്ങുകളിൽ 20 പേർ

മുഖാവരണം , സാനിറ്റൈസർ , ആറടി അകലം എന്നിവ നിർബന്ധം.

വാണിജ്യസ്ഥാപനങ്ങളിൽ ഒരുസമയത്ത് പരമാവധി 20 പേർ

പൊതുസ്ഥലത്തോ റോഡിലോ ഫുട്പാത്തിലോ തുപ്പരുത്.

മറ്റു സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുംനിന്ന് എത്തുന്നവർ ഇ – ജാഗ്രതയിൽ വിവരങ്ങൾ രേഖപ്പെടുത്തണം

വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് പകർച്ചവ്യാധി ഓർഡിനൻസ് പ്രകാരം ശിക്ഷ ലഭിക്കും .

Follow us on Pathram online

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7