ആന്‍ഡമാനിലും ഇന്ത്യ സൈനിക ശക്തി കൂട്ടുന്നു

ലഡാക്കിനൊപ്പം ആന്‍ഡമാനിലും ഇന്ത്യ സൈനിക കരുത്ത് കൂട്ടുന്നു. കിഴക്കന്‍ അതിരിന് പിന്നാലെ സമുദ്രമാര്‍ഗ്ഗത്തിലൂടെയും ചൈന ഇന്ത്യന്‍ പ്രദേശങ്ങളിലേക്ക് കണ്ണുവയ്ക്കുന്നത് തടയാന്‍ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ ഉള്‍പ്പെടെ ദീര്‍ഘനാളായി ഇന്ത്യ പദ്ധതിയിട്ടിരിക്കുന്ന കാര്യങ്ങള്‍ ഉടന്‍ നടപ്പിലാക്കിലേക്കുമെന്നാണ് സൂചനകള്‍.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നയതന്ത്ര പരമായ കരുത്ത് വര്‍ദ്ധിപ്പിക്കാനും ചൈനയുടെ പിടി അയയ്ക്കാനുമാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ കരുത്ത് കൂട്ടുന്നത്. ചൈനയുടെ പുതിയ മാനസീകാവസ്ഥയില്‍ 3488 കിലോ മീറ്റര്‍ നീളം വരുന്ന എല്‍എസിയ്‌ക്കൊപ്പം തന്നെ ഇന്ത്യന്‍ മഹാസമുദ്ര മേഖലകളും പ്രധാന്യം വരുന്നെന്ന വിലയിരുത്തലിലാണ് സൈനികരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ചൈന കയറ്റിറക്കുമതിക്കായി ആശ്രയിക്കുന്ന പ്രധാന സമുദ്രപാതയായ മലാക്കാ കടലിടുക്കില്‍ നിരീക്ഷണം ശക്തമാക്കുകയാണ് ഉദ്ദേശം. ഇന്തോനേഷ്യയ്ക്കും മലേഷ്യയ്ക്കും ഇടയിലൂടെയുള്ള ലോകത്തെ പ്രധാന കപ്പല്‍പാതകളില്‍ ഒന്നായ ഇതിലൂടെയാണ് ചൈന സാധാരണ ഗതിയില്‍ ക്രൂഡ് ഓയിലും മറ്റും ഇറക്കുമതി ചെയ്യുന്നത്. ഇവിടം നിരീക്ഷണം ശക്തമാക്കേണ്ട ആവശ്യകത വന്നിരിക്കുകയാണ്.

2001 മുതല്‍ രാജ്യത്തിന്റെ കര വ്യോമ നാവിക സേനകളെ ഒരുമിപ്പിക്കുന്ന മേഖലയായി ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപുകള്‍ മാറിയിരുന്നു. എന്നാല്‍ ഇവിടെ അടിസ്ഥാന വികസനത്തിന് അനേകം ജോലികള്‍ ബാക്കിയാണ്. ദീര്‍ഘനാളായി ഉദാസീനതയും പണമില്ലാതിരുന്നതും ഭൂമിയുമായി ബന്ധപ്പെട്ട് കിട്ടേണ്ടിയിരുന്ന മറ്റ് കഌയറന്‍സുകളുമെല്ലാം കാര്യങ്ങളെ പിന്നോട്ടടിച്ചു. എന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ ഗൗരവകരമായ സ്ഥിതിയിലേക്ക് മാറിയതോടെ 2027 ലേക്ക് ഉദ്ദേശിക്കുന്ന 5,650 കോടിയുടെ പദ്ധതിയും അടിയന്തിര സ്വഭാവത്തിലേക്ക് വന്നിരിക്കുകയാണ്.

കൂടുതല്‍ യുദ്ധക്കപ്പലുകള്‍, വിമാനങ്ങള്‍, മിസൈല്‍ ബാറ്ററികള്‍, കാലാള്‍പ്പട എന്നിവര്‍ക്കുള്ള താവളം നിര്‍മ്മിക്കാനായി പത്തു വര്‍ഷത്തേക്കുള്ള അടിസ്ഥാന സൗകര്യ വികസനമാണ് ഇവിടെ ഇന്ത്യ ആലോചിക്കുന്നത്. വലിയ യുദ്ധ വിമാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ കൂട്ടാന്‍ ക്യാമ്പല്‍ ബേയിലെ ഐഎന്‍എസ് കൊഹാസ, ഐഎന്‍എസ് ബാസ് എന്നിവയുടെ റണ്‍വേകള്‍ നീട്ടാനാണ് പദ്ധതി. വടക്കന്‍ ആന്‍ഡമാനിലെ ഷിബ് പൂരിലെ നേവല്‍ എയര്‍ സ്‌റ്റേഷന്‍ ഐഎന്‍സ് കൊഹാസ്സായുടെ റണ്‍വേ നീട്ടുന്നതിനുള്ള ഭൂമി അനുവദിക്കലും കഌയറന്‍സുകളും പൂര്‍ത്തിയായിട്ടുണ്ടെന്നും സൈനിക വൃത്തങ്ങള്‍ പറയുന്നു. കാമോത്ര ദ്വീപ് വരെ 10,000 അടി റണ്‍വേയും ഇതില്‍ വരും. ഇന്ത്യന്‍ യുദ്ധക്കപ്പലുകളും യുദ്ധ വിമാനങ്ങളും ഇവിടെ തമ്പടിക്കുന്നത് ചൈനയ്ക്ക് വലിയ ഭീഷണിയാകും.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7