വിവരങ്ങള്‍ ചോര്‍ത്താന്‍ മാല്‍വേര്‍; ടിക് ടോക് ആഗോളതലത്തില്‍ത്തന്നെ നിരോധിക്കണമെന്ന് ആവശ്യം

മുംബൈ: ടിക് ടോക് ആഗോളതലത്തില്‍ത്തന്നെ നിരോധിക്കണമെന്ന് സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണം ശക്തമാവുന്നു. ചൈനീസ് സര്‍ക്കാരിന് വിവരങ്ങള്‍ ചോര്‍ത്തിനല്‍കാന്‍ ടിക് ടോക്കില്‍ മാല്‍വേര്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായി പ്രമുഖമായ ഹാക്കര്‍ ഗ്രൂപ്പായ അനോനിമസ് ആരോപിച്ചു. ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി ടിക് ടോക് ചാരപ്രവര്‍ത്തനം നടത്തുകയാണെന്നാണ് ഇവരുടെ ആരോപണം.

ആപ്പിള്‍ഫോണിന്റെ ഐ.ഒ.എസ്. 14 ബീറ്റ വേര്‍ഷനില്‍ ടിക് ടോക്ക് ഉപഭോക്താക്കളുടെ ക്ലിപ് ബോര്‍ഡിലെ വിവരങ്ങള്‍ ടിക് ടോക് തുടര്‍ച്ചയായി റീഡ്‌ചെയ്യുന്നത് കണ്ടെത്തിയതാണ് ആരോപണം ശക്തമാകാന്‍ കാരണമായിരിക്കുന്നത്.

ടിക് ടോക്കിന് സുരക്ഷാ-സ്വകാര്യതാ തലത്തില്‍ പല പ്രശ്‌നങ്ങളുമുണ്ടെന്ന് ഇവര്‍ പറയുന്നു. കുട്ടികളെയും യുവാക്കളെയും നിരീക്ഷിച്ച് അവരുടെ വ്യാപാര-വാണിജ്യ-രാഷ്ട്രീയ താത്പര്യങ്ങള്‍ വിശകലനംചെയ്യാന്‍ ചൈനയ്ക്ക് കന്പനി അവസരമൊരുക്കുകയാണെന്നാണ് മറ്റൊരു ആരോപണം.

ജൂണ്‍ 15, 16 തീയതികളായി ലഡാക്കിലെ ഗാല്‍വനില്‍ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് രാജ്യസുരക്ഷ മുന്‍നിര്‍ത്തിയാണ് ഇന്ത്യ ടിക് ടോക് അടക്കം 59 ചൈനീസ് ആപ്പുകള്‍ കഴിഞ്ഞ തിങ്കളാഴ്ച നിരോധിച്ചത്.

മൊബൈല്‍ ആപ്പ് വിശകലന കമ്പനിയായ സെന്‍സര്‍ ടവറിന്റെ റിപ്പോര്‍ട്ടനുസരിച്ച് ടിക് ടോക്കിന് മേയില്‍ 11.2 കോടി ഡൗണ്‍ലോഡാണ് ലഭിച്ചത്. ഇതില്‍ വലിയൊരുഭാഗം ഇന്ത്യയില്‍നിന്നായിരുന്നു. അമേരിക്കയില്‍നിന്നുള്ള ഡൗണ്‍ലോഡിങ്ങിന്റെ ഇരട്ടിയിലധികമാണ് ഇന്ത്യയില്‍നിന്നുണ്ടായിരുന്നതെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. കൊറോണ മഹാമാരിക്കിടെ ചൈനയില്‍നിന്നുള്ള നിക്ഷേപകരുടെയും വ്യാപാരികളുടെയും ഇന്ത്യന്‍വിപണിയിലുള്ള ആത്മവിശ്വാസം കെടുത്തുന്നതാണ് ഇന്ത്യയുടെ നടപടിയെന്നും ഇതില്‍ സൂചിപ്പിച്ചിട്ടുണ്ട്.

follow us: PATHRAM ONLINE

Similar Articles

Comments

Advertisment

Most Popular

രോഗികളുടെ വിവരങ്ങള്‍ സ്വകാര്യ ആപ്പിന് കൈമാറുന്നതില്‍ ഉന്നത ഐപിഎസ് ഓഫിസര്‍മാര്‍ക്കിടയില്‍ ഭിന്നത

തിരുവനന്തപുരം: കോവിഡ് രോഗികളുടെ വിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നതിനെയും പങ്കുവയ്ക്കുന്നതിനെയും ചൊല്ലി ഉന്നത ഐപിഎസ് ഓഫിസര്‍മാര്‍ക്കിടയില്‍ ഭിന്നത. ജില്ലകളില്‍ പൊലീസ് ശേഖരിക്കുന്ന വിവരങ്ങള്‍ കൊച്ചി പൊലീസ് തയാറാക്കിയ ആപ്പിന് കൈമാറണമെന്ന ഐജി: വിജയ് സാഖറെയുടെ...

മുഖ്യമന്ത്രി പിണറായി വിജയനും നാലു മന്ത്രിമാരും സ്വയം നിരീക്ഷണത്തില്‍ പോകും

മുഖ്യമന്ത്രി പിണറായി വിജയനും നാലു മന്ത്രിമാരും സ്വയം നിരീക്ഷണത്തില്‍ പോകും. മലപ്പുറം ജില്ലാ കളക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയടക്കം നിരീക്ഷണത്തില്‍ പോകുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടം ഉണ്ടായ സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥലത്ത്...

സ്തനാര്‍ബുദം ഒഴിവാക്കാൻ സ്തനങ്ങളെ അറിയാം; കിംസ് ഹോസ്‌പിറ്റൽ ഓങ്കോളജി കൺസൾട്ടന്റ്‌ ഡോ: എൽ. രജിത എഴുതുന്നു

നിങ്ങളുടെ സ്തനത്തിനുള്ളില്‍ എന്താണുള്ളത്? മുലയൂട്ടുന്ന സമയത്ത് പാല്‍ ഉത്പാദിപ്പിക്കുതിനുള്ള ലോബുകള്‍ എന്ന 10-20 ഗ്രന്ഥികള്‍ അടങ്ങുന്നതാണ് ഓരോ സ്തനവും. ഡക്ടുകള്‍ എന്നറിയപ്പെടുന്ന ചെറിയ കുഴലുകള്‍ വഴി പാല്‍ മുലക്കണ്ണിലേയ്ക്ക് എത്തുന്നു. ഏറിയോള എന്നറിയപ്പെടുന്ന കറുത്ത...